മതസ്വാതന്ത്ര്യം: ഇന്ത്യയെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കന്‍ കമ്മീഷന്‍; ആരോപണങ്ങള്‍ പക്ഷപാതപരമെന്നും അംഗീകരിക്കില്ലെന്നും ഇന്ത്യ; നിര്‍ദ്ദേശത്തെ എതിര്‍ത്ത് കമ്മീഷനിലെ രണ്ട് അംഗങ്ങളും

New Update

വാഷിംഗ്ടണ്‍: മതസ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുണൈറ്റ്ഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആവശ്യപ്പെട്ടു.

Advertisment

publive-image

മതസ്വാതന്ത്ര്യം സംബന്ധിച്ച് ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളെ പ്രത്യേകം പരിഗണിന വേണ്ട പട്ടികയില്‍ പെടുത്തണമെന്നാണ് കമ്മീഷന്റെ ആവശ്യം.

മതസ്വാതന്ത്ര്യത്തില്‍ 2019ല്‍ ഇന്ത്യ പിന്നോക്കം പോയെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചെന്നും കമ്മീഷന്റെ റിപ്പോര്‍ട്ട് ആരോപിക്കുന്നു.

പൗരത്വ നിയമഭേദഗതി, ഡല്‍ഹി കലാപം തുടങ്ങിയവ പരാമര്‍ശിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഇവ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇന്ത്യയിലെ സര്‍ക്കാരുമായി അമേരിക്കന്‍ ഭരണകൂടം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പക്ഷപാതപരമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആദ്യമായല്ലെന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നിയമപരമായ ഇടപെടലുകള്‍ നടത്താന്‍ അനുമതിയില്ലാത്ത ഇത്തരം സമിതികള്‍ക്ക് ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

മ്യാന്‍മര്‍, ചൈന, എറിത്രിയ, ഇറാന്‍, നൈജീരിയ, ഉത്തര കൊറിയ, പാകിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്ത്യയെ പോലുള്ള വലിയ ഒരു ജനാധിപത്യരാജ്യത്തെ ഇത്തരമൊരു പട്ടികയിലേക്ക് തരംതാഴ്ത്തുന്നതിനെതിരെ കമ്മീഷനിലെ രണ്ടു പേര്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.

Advertisment