New Update
ഇന്ത്യന്‍ താരം പൃഥ്വി ഷാ ന്യൂസിലന്‍ഡ് എ ടീമിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ എ ടീമിനായി കളിക്കും. പരിക്ക് കാരണം നേരത്തെ കളിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി കായിക ക്ഷാമത വീണ്ടെടുത്ത താരം ടീമില്‍ ഇടം നേടി.
Advertisment
ഉത്തേജമരുന്ന് കഴിച്ചതിന് പുറത്തായ താരം തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനം ആണ് നടത്തിയത്. താരത്തിനെ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയായി താരത്തിന് പരിക്കേറ്റത്.
രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കെതിരെ നടന്ന മത്സരത്തില്‍ ആണ് താരത്തിന് പരിക്കേറ്റത്. തോളിന് പരിക്കേറ്റ താരം ചിലപ്പോള്‍ പുറത്താകുമെന്നാണ് വാര്‍ത്തകള്‍ വന്നത്. ശാരീരികക്ഷമത വീണ്ടെടുത്തതോടെ താരം കളിക്കുമെന്ന് ഉറപ്പായി.