ലൂയിസ് വില്‍ സ്വാമിനാരായണ്‍ ക്ഷേത്രാക്രമണം; രാജാകൃഷ്ണമൂര്‍ത്തി അപലപിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ലൂയ്‌സ് വില്‍ (കെന്റക്കി) ലൂയിസ് വില്‍ സ്വാമിനാരായണന്‍ ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തെ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഷിക്കാഗോയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗവുമായ രാജാകൃഷ്ണമൂര്‍ത്തി അപലപിച്ചു. വംശീയ പ്രചോദിതമായ ഈ ആക്രമണത്തെ ഹൃദയഭേദകമെന്നാണ് കൃഷ്ണമൂര്‍ത്തി വിശേഷിപ്പിച്ചത്.

Advertisment

publive-image

രാജ്യത്തുടനീളം ഹിന്ദു കമ്മ്യൂണിറ്റിക്കെതിരെ നടക്കുന്ന ആക്രമണ പരമ്പരകളുടെ അവസാന ഉദാഹരണമാണിതെന്നും ഹിന്ദു അമേരിക്കന്‍ വംശജരുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണിതെന്നും കൃഷ്ണമൂര്‍ത്തി ഫെബ്രുവരി 1 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഹിന്ദു അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ എന്ന നിലയില്‍ ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണം വ്യക്തിപരമായി എന്നെ വളരെയധികം വേദനിപ്പിക്കുന്നു എന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. സ്വാമി നാരായണ്‍ ക്ഷേത്രത്തിനുള്ള നമ്മുടെ പിന്തുണ പ്രകടിപ്പിക്കേണ്ട അവസരമാണിത്.

വംശീയ കുറ്റകൃത്യങ്ങളെ കുറിച്ചു അന്വേഷിച്ചു ശ്വാശത പരിഹാരം കണ്ടെത്തുന്നതിനു ഫെഡറല്‍ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഭേദഗതി ചെയ്ത ബില്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. സാമൂഹ്യ വിരുദ്ധ ശക്തികളെ എതിര്‍ത്തു പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്തം നമ്മില്‍ നിക്ഷിപ്തമായിട്ടുണ്ടെന്നും കോണ്‍ഗ്രസ് അംഗം പറഞ്ഞു.

Advertisment