കറുത്ത വർഗക്കാരനു നേരെ തോക്ക് ചൂണ്ടി - ഇന്ത്യൻ അമേരിക്കൻ പോലീസ് ഓഫീസറുടെ ജോലി തെറിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

റ്റാംമ്പ ( ഫ്ളോറിഡ):- ഫ്ളോറിഡ ഡപ്യൂട്ടിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കറുത്ത വർഗക്കാരനായ ആയുധമണിയാത്തത കൈയാമം വെച്ച് നിശ്ശബ്ദനായ സ്വയം വെളിപ്പെടുത്തുവാൻ തയ്യാറാകാത്ത വ്യക്തിയുടെ നേരെ തോക്കു ചൂണ്ടിയ സർജന്റ് ജനക് അമീൻ എന്ന ഹിൽസുബറോ കൗണ്ടി ഷെറീഫ് ഓഫീസിലെ 21 വർഷം സർവീസുള്ള ഓഫീസറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

Advertisment

publive-image

പേരു ചോദിച്ചതിന് ഉത്തരം പറയാത്തതാണ് ജനകിനെ പ്രകോപിപ്പിച്ചത്. ഉടനെ തന്നെ സർവീസ് റിവോൾവർ ഇയാളുടെ തലക്ക് നേരെ ചൂണ്ടി, പേർ പറയുന്നില്ലെങ്കിൽ നിന്റെ തലച്ചോർ ഇവിടെ ചിതറും എന്ന് ഭീഷണിപ്പെടുത്തിയതാണ് ജോലി നഷ്ടപ്പെടാൻ ഇടയാക്കിയത്.

മാരകായുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തി എന്ന കുറ്റം ആരോപിച്ചു ജനകിനെ അഭി കൗണ്ടി ജയിലിൽ ബുക്ക് ചെയ്തു. പിന്നീട് 2000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച് മറ്റൊരു പരാതിയും നിലവിലില്ല എന്ന് ഷെറീഫ് ഓഫീസ് അറിയിച്ചു.

പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനു പകരം അവന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തികൾ നിയമ പാലകരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് ഷെറീഫ് പറഞ്ഞു.

indian american police
Advertisment