വെര്‍ജിനിയ യുഎസ് അറ്റോര്‍ണിയായി ഇന്ത്യന്‍ അമേരിക്കന്‍ രാജ് പരീക്ക് നിയമിതനായി

New Update

വെര്‍ജിനിയ: ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വെര്‍ജിനിയ യുഎസ് അറ്റോര്‍ണിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജ് പരീക്ക് നിയമിതനായി. വെര്‍ജീനിയ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ അമേരിക്കന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാള്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.

Advertisment

publive-image

നിലവിലുള്ള അറ്റോര്‍ണി ജ. സാഖറി രാജിവയ്ക്കുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. ജനുവരി അഞ്ചിന് രാജി അറിയിച്ച സാഖറി ജനുവരി 15ന് സ്ഥാനം ഒഴിയും. ഈസ്‌റ്റേണ്‍ വെര്‍ജീനിയായിലെ യുഎസ് അറ്റോര്‍ണി ഓഫിസില്‍ 2016 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന രാജ് 2018 ല്‍ നാഷണല്‍ സെക്യൂരിറ്റി ആന്റ് ഇന്റര്‍ നാഷണല്‍ െ്രെകം യൂണിറ്റി അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണിയായി നിയമിതനായി.

ജോര്‍ജ് വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും നേടിയിരുന്നു. യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ രാജ് പരീക്ക് ഔദ്യോഗിക ചുമതലയില്‍ പ്രവേശിക്കും.

indian american raj3
Advertisment