ഡാളസ്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
/sathyam/media/post_attachments/ndLwapvqMcL1GOvXFE8r.jpg)
ഭാരവാഹികള്‍ക്കു പുറമേ ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ജസ്റ്റിന്‍ വര്‍ഗീസ്. ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു റിയലേറ്ററാണ്. മലയാളികളുടെ പ്രതിനിധിയായി ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അതീവ കൃതാര്‍ഥനാണ് ജസ്റ്റിന്‍ പറഞ്ഞു.
1962 ല്‍ സ്ഥാപിതമായ ഐഎഎന്‍റ്റി നൂറോളം അംഗ സംഖ്യയുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അഭിജിത്ത് റെയ്ക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ഷെയ്‌ലിഷ ഷാ (പ്രസിഡന്റ്), ഉര്‍മിറ്റ് സിംഗ് (പ്രസിഡന്റ് ഇലക്റ്റ്), രാഹുല്‍ ചാറ്റര്‍ജി (വൈസ് പ്രസിഡന്റ്), മഹിന്ദര്‍ റാവു (സെക്രട്ടറി), ദിനേഷ് ഹൂഡ (ജോ. സെക്രട്ടറി), രാജീവ് റായ് കമ്മത്ത് (ട്രഷറര്‍) എന്നിവരെ ഐക്യ കണ്‌ഠേനയാണ് തിരഞ്ഞെടുത്തത്.
പുതിയ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഇന്ത്യാ ഡേ ആഘോഷം, ആനന്ദ് ബസാര്‍, കോണ്‍സുലേറ്റ് വീസ സര്‍വീസ്, റേഡിയോ ഭാരതി പ്രോഗ്രാം, വിവിധ സെമിനാറുകള്‍ എന്നിവ വര്‍ഷന്തോറും സംഘടിപ്പിച്ചുവരുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ പരിപാടികളുടെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us