ബാഹുബലി 2 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ - ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കും സംവിധായകനും നന്ദി രേഖപ്പെടുത്തി പ്രഭാസ്

author-image
ഫിലിം ഡസ്ക്
New Update

ബാഹുബലി 2 തിയറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കും സംവിധായകനും നന്ദി രേഖപ്പെടുത്തി തെന്നിന്ത്യന്‍ താരം പ്രഭാസ്. താരത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ആരാധകര്‍ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തിയത്.

Advertisment

publive-image

ബാഹുബലി 2വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷം പ്രകടമാക്കിയത്. ബാഹുബലി2 ഒരു ജനത ഒന്നാകെ ഇഷ്ടപ്പെടുന്ന ചിത്രം മാത്രമല്ലെന്നും ഇത് തന്റെ ജിവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരുന്നുവെന്നും പ്രഭാസ് അഭിപ്രായപ്പെട്ടു.

ഈ അവിസ്മരണീയ ചിത്രം സമ്മാനിച്ച സംവിധായകന്‍ രാജമൗലിയോടും അണിയറപ്രവര്‍ത്തകരോടും ചിത്രം വന്‍ വിജയമാക്കിയ ആരാധകരോടും താന്‍ കടപ്പെട്ടവനാണെന്നും പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. നിരവധിപ്പേരാണ് താരത്തിനും സംവിധായകനും ആശംസകളുമായി രംഗത്തെത്തിയത്.

ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറിന്റെ പുതിയ ചിത്രത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. പൂജ ഹെഡ്‌ഗെ- പ്രഭാസ് താരജോഡികളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് 19 മൂലം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Advertisment