New Update
കളേഴ്‌സ് ടിവിയിൽ കഴിഞ്ഞ 29 സെപ്റ്റംബർ മുതൽ നടന്നുവന്നിരുന്ന റിയാലിറ്റി ഷോ 'ബിഗ് ബോസ്സ്' സീസൺ 13 ന് രാത്രി പര്യവസാനമായി.
Advertisment
15 ഫെബ്രുവരി 2020 രാത്രി നടന്ന ഗ്രാൻഡ് ഫിനാലെയിൽ മറ്റുള്ള 6 താരങ്ങളെ പിന്തള്ളി ഹിന്ദി മോഡലിംഗ് - സീരിയൽരംഗത്തെ പ്രശസ്ത താരമായ സിദ്ധാർഥ് ശുക്ല വിജയിയായി.
ഒരു കോടി രൂപയും ഒരു മാരുതി കാറും ശില്പവുമാണ് സമ്മാനമായി ലഭിച്ചത്. നടനും മോഡലുമായ ആസിം റിയാസ് ആണ് റണ്ണർ അപ്പ്.
ബോളിവുഡ് നടൻ സൽമാൻ ഖാനായിരുന്നു ബിഗ് ബോസ്സ് ഷോയുടെ അവതാരകൻ. കളേഴ്‌സ് ടി.വി യുടെ ചരിത്രത്തിൽ ( ആകെ 13 സീസൺ ) ഏറ്റവും കൂടുതൽ റേറ്റിങ്ങും പോപ്പുലാരിറ്റിയും കരസ്ഥമാക്കിയത് ഇപ്പോൾ കഴിഞ്ഞ ബിഗ് ബോസ് സീസൺ 13 ആയിരുന്നു.
കഴിഞ്ഞ ബിഗ് ബോസ് സീസൺ 12 ൽ ക്രിക്കറ്റർ ശ്രീശാന്ത് പങ്കെടുക്കുകയും റണ്ണർ അപ്പ് ആകുകയും ചെയ്തിരുന്നു.