കയ്യടി നേടി കല്യാണിയുടെ പുതിയ തെലുങ്ക് ചിത്രം ‘ചിത്രലഹരി’യുടെ ടീസര്‍

ഫിലിം ഡസ്ക്
Thursday, March 14, 2019

പ്രിയദർശന്റെയും ലിസിയുടെയും മകള്‍ കല്യാണിയുടെ തെലുങ്ക് ചിത്രം ‘ചിത്രലഹരി’യുടെ ടീസര്‍ കയ്യടി നേടുകയാണ്. കിഷോർ തിരുമല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവേദയ്‌ക്കൊപ്പമാണ് കല്യാണിയും നായികയായെത്തുന്നത്. സായ് ധരം തേജാണ് ചിത്രത്തിലെ നായകൻ.

രണ്ട് ദിവസം കൊണ്ട് 35 ലക്ഷത്തോളം പേരാണ് യൂട്യൂബിൽ ചിത്രലഹരിയുടെ ടീസർ കണ്ടത്. ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തും.

കല്യാണിയുടെ ആദ്യ ചിത്രമായ ഹലോ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ ചിത്രമായ ചിത്രലഹരിയുടെ ടീസറും കയ്യടി നേടുന്നത്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ അരങ്ങേറുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

 

×