ഇതെന്താ മാഗി ന്യൂഡില്‍സ് കൊണ്ടുള്ളതാണോ ഗൗണ്‍ ? – ട്രോളിയവര്‍ക്ക് മറുപടി നല്‍കി കിയാര 

ഫിലിം ഡസ്ക്
Sunday, September 8, 2019

ഫാഷൻ ലോകത്ത് തിളങ്ങുന്ന താരമാണ് കിയാര അദ്വാനി. അടുത്തിടെ ധരിച്ച ഒരു വസ്ത്രത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ട്രോളുകള്‍ നിറയുകയാണ്.

തൂവാലകള്‍ കൊണ്ടുളള മഞ്ഞ ഗൗണ്‍ ധരിച്ച നില്‍ക്കുന്ന ചിത്രം കിയാര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ഇത് എന്താ മാഗി ന്യൂഡില്‍സ് ആണോ’ എന്ന് ചോദിച്ചായിരുന്നു ആരാധകര്‍ കിയാരയെ ട്രോളിയത്. ‘മാഗിയോട് ഇഷ്ടം വരുമ്പോള്‍’, ‘വെറുതെ ഇരിക്കുമ്പോള്‍ മാഗി കൊണ്ട് ഗൗണ്‍ ഉണ്ടാക്കൂ’ തുടങ്ങിയ കമന്റുകളും ആരാധകര്‍ ചിത്രത്തിന് താഴെ പങ്കുവച്ചു.

ഇത് വാര്‍ത്തയായപ്പോള്‍ കിയാര വാര്‍ത്തയുടെ ലിങ്ക് തന്‍റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ആരാധകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ‘രണ്ട് മിനിറ്റില്‍ തയ്യാറാക്കാം’ എന്ന് രസകരമായ ക്യാപ്ഷനും നല്‍കിയാണ് കിയാര വാര്‍ത്ത ഷെയര്‍ ചെയ്തത്.

 

×