നിത അംബാനിയുടെ കയ്യിലെ പുതിയ ബാഗിന്റെ വില 2 കോടി 60 ലക്ഷം രൂപ !

ഫിലിം ഡസ്ക്
Friday, June 21, 2019

ണ്ടനിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും കരീഷ്മ കപൂറും കരീന കപൂറും എത്തിയിരുന്നു. ഇതിന്റെ ചിത്രം കരീഷ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴാണ്‌ നിതയുടെ കയ്യിലെ ബാഗ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്.

ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗുകളിലൊന്നാണ് നിതയുടെ കയ്യിലിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാൻഡാണ്.

ബാഗിന്റെ വില കേട്ടപ്പോഴാണ് ആരാധകര്‍ ഞെട്ടിയത്. 2 കോടി 60 ലക്ഷം രൂപ! ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തൊലി ഉപയോഗിച്ചാണ് ഈ ബാഗ് നിര്‍മ്മിക്കുന്നത്. വര്‍ഷത്തില്‍ ഈ ഇനത്തില്‍ വരുന്ന ‘ബിര്‍കിന്‍’ ബാഗുകള്‍ പരമാവധി രണ്ടെണ്ണമൊക്കെയേ കമ്പനി നിര്‍മ്മിക്കാറുള്ളൂ.

×