New Update
ഭര്‍ത്താവ് റിതേഷ് ദേശ്‍മുഖിന്റെ പുതിയ ഹെയര്‍ സ്റ്റൈലിന്റെ ഫോട്ടോകള്‍ പങ്കുവച്ച് ജെനീലിയ. പുതിയ ഹെയര്‍ സ്റ്റൈലുമായി എത്തി റിതേഷ് ദേശ്‍മുഖ് തന്നെ അമ്പരപ്പിച്ചുവെന്നാണ് ജെനീലിയ പറയുന്നത്. താരത്തിന്റെ ചിത്രം ഇപ്പോള്‍ വൈറലാകുകയാണ്.
Advertisment
ഇരുവരും വീണ്ടും എന്നാകും വെള്ളിത്തിരയില്‍ ഒന്നിക്കുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജെനീലിയയുടെ മടങ്ങിവരവ് സൂചിപ്പിച്ച് റിതേഷ് ദേശ്‍മുഖ് നേരത്തെ രംഗത്ത് എത്തിയിരിക്കുന്നു.
ഒരു മറാത്തി സിനിമ ജെനീലിയയ്‍ക്കൊപ്പം ചെയ്യണമെന്നുണ്ട്. ജെനീലിയയ്‍ക്ക് മറാത്തി ഭാഷയറിയാം. ജെനീലയ്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും ഞാൻ പാഴാക്കാറില്ല. ഉടൻ തന്നെ അത് നടക്കുമെന്നാണ് കരുതുന്നതെന്നും റിതേഷ് നേരത്തെ പറഞ്ഞിരുന്നു.