ഇപ്പോള്‍ ഞാന്‍ എങ്ങനെയെന്നല്ല, മുമ്പ് എങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ആളുകള്‍ പറയുന്നത്. ഞാന്‍ കഷ്ട്ടപ്പെട്ടതിന്റെ പകുതി പോലും മറ്റുള്ളവര്‍ കാണില്ല – സോനാക്ഷി സിന്‍ഹ

ഫിലിം ഡസ്ക്
Thursday, March 28, 2019

രീര ഭാരം കുറച്ചിട്ടും താന്‍ ബോഡി ഷെയിമിങ്ങിന്റെ ഇരയാകുന്നുവെന്ന് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. അര്‍ബാസ് ഖന്റെ ടോക്ക് ഷോയിലാണ് താന്‍ നേരിടുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് സൊനാക്ഷി വിശദീകരിച്ചത്.

താന്‍ ഭാരം കുറച്ചിട്ടും ഇപ്പോഴും ആളുകള്‍ മുന്‍കാലത്തെ തന്റെ ശരീര ആകൃതിയെക്കുറിച്ചാണ് പറയുന്നത്. 2010-ല്‍ ദബാങ്ങില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വലിയ സ്ത്രീയായിരുന്നു. സിനിമ ചെയ്യുന്നതിനു വേണ്ടി ഞാന്‍ കുറച്ചത് 30 കിലോ ശരീരഭാരമാണ്. അതിനു മുമ്പ് എന്റെ ജീവിതം അത്ര ആരോഗ്യകരമായിരുന്നില്ല.

കൗമാരക്കാലം മുതല്‍ ഞാന്‍ ബോഡിഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ആദ്യം അതൊക്കെ എന്നെ വേദനിപ്പിച്ചിട്ടും ഉണ്ട്. മുന്‍പൊക്കെ സമൂഹ മാധ്യമങ്ങളില്‍ എന്നെക്കുറിച്ചു വരുന്ന കമന്റുകള്‍ കണ്ട് ഏറെ വേദനിച്ചിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പല വാക്കുകളും ഒരു മടിയുമില്ലാതെ ഉപയോഗിക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി ഞാന്‍ കഠിനമായി അധ്വാനിച്ചിട്ടുണ്ട്. ഞാന്‍ കഷ്ട്ടപ്പെട്ടതിന്റെ പകുതി പോലും മറ്റുള്ളവര്‍ കാണില്ല. ഞാന്‍ ഇപ്പോള്‍ എങ്ങനെ ആണെന്നുള്ളതല്ല മുമ്പു ഞാന്‍ എങ്ങനെയായിരുന്നു എന്നു മാത്രമാണ് ആളുകള്‍ പറയുന്നത് – സൊനാക്ഷി പറഞ്ഞു.

×