നടന്‍ വിഷ്ണു വിശാലും ജ്വാല ഗുട്ടയും തമ്മിൽ പ്രണയത്തിൽ ? പുതുവര്‍ഷമാഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് ജ്വാല

author-image
ഫിലിം ഡസ്ക്
New Update

ടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

Advertisment

ഇപ്പോൾ ഇരുവരും ചേർന്ന് പുതുവര്‍ഷ ദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. ജ്വാല പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

publive-image

കുറച്ച് നാളുകള്‍ക്ക് മുന്‍പ് പ്രതികരണവുമായി വിഷ്ണു വിശാല്‍ രംഗത്ത് വന്നിരുന്നു. തങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നുവെന്നും പ്രണയത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു വിഷ്ണു അന്ന് പറഞ്ഞത്. താനിപ്പോള്‍ സിനിമയ്ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.

താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.

വിവാഹമോചിതനായതിന് ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകളാണ് പൊട്ടിപ്പുറപ്പെട്ടത്‌. നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Advertisment