Advertisment

ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്​ബന്ധു ഭാട്ടിക്ക്​ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി.

author-image
admin
New Update

റിയാദ്​: ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്​ബന്ധു ഭാട്ടിക്ക്​ പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികള്‍  യാത്രയയപ്പ്​ നൽകി. റിയാദിൽ നിന്ന്​ മൂന്നുവർഷത്തെ ഒൗദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ്​ അദ്ദേഹം ഡൽഹിയിലേക്ക്​ മടങ്ങിയത്​. കഴിഞ്ഞ   37 വർഷമായി ഇന്ത്യൻ ഫോറിൻ സർവിസിലുള്ള അദ്ദേഹം വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യലായങ്ങളില്‍ സേവനം  അനുഷ്​ടിച്ചിട്ടുണ്ട്  അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് മൂന്ന്‍ വര്‍ഷം മുന്‍പ് അദ്ദേഹം റിയാദ് ഇന്ത്യന്‍ എംബസിയില്‍ കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ആയി ചാര്‍ജ് എടുത്തത്.

Advertisment

 

publive-image

ഇന്ത്യന്‍ സമൂഹം  കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്​ബന്ധു ഭാട്ടിക്ക്​സ്നേഹോപഹാരം  നല്‍കുന്നു

മൂന്നുവർഷത്തെ റിയാദിലെ ഒൗദ്യോഗിക സേവന കാലാവധിയിൽ നിരവധി തൊഴിലാളി വിഷയങ്ങളിൽ ഇടപെടുകയും പ്രശ്​നപരിഹാരത്തിന്​ ശ്രമങ്ങൾ നടത്തുകയും ചെയ്​തു. ദമ്മാമിലും മറ്റും വിദൂരമേഖലകളിലും അദ്ദേഹം നേരിട്ടെത്തി  ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന്​ വേണ്ടി ഇട​െപട്ടിരുന്നു.നേരത്തെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും രണ്ടു തവണയായി ആറ്​ വർഷവും സേവനം അനുഷ്​ടിച്ചിരുന്നു.

publive-image

പുതിയ കമ്യൂണിറ്റി വെൽഫെയർ കോൺസുലറായി ചുമതലയേറ്റെടുക്കുന്ന ഫസ്​റ്റ്​ സെക്രട്ടറിയും ഹെഡ്​ ഒാഫ്​ ചാൻസലറുമായ എം.ആർ. സജീവിനെ സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് പൂച്ചെണ്ട്​ നൽകി ആദരിക്കുന്നു.

റിയാദ്​ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന യാത്രയയപ്പ്​ ചടങ്ങിൽ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ്​ കൊട്ടുകാട് അധ്യക്ഷത വഹിച്ചു. എംബസിയിൽ പുതിയ കമ്യൂണിറ്റി വെൽഫെയർ കോൺസുലറായി ചുമതലയേറ്റെടുക്കുന്ന ഫസ്​റ്റ്​ സെക്രട്ടറിയും ഹെഡ്​ ഒാഫ്​ ചാൻസലറുമായ എം.ആർ. സജീവിനെ ചടങ്ങിൽ പൂച്ചെണ്ട്​ നൽകി ആദരിച്ചു.

എംബസി സെക്കൻഡ്​ സെക്രട്ടറി അസീം അൻവർ, കമ്യൂണിറ്റി വെൽഫെയർ അറ്റാഷെമാരായ ശ്യാം സുന്ദർ, രാജേഷ്​, സഹ ഉദ്യോഗസ്​ഥനായ സെയ്യിദ്​ എന്നിവർ ചടങ്ങിൽ അതിഥികളായി.​ സലീം മാഹി പരിപാടിയുടെ അവതാരകനായി. ഗുലാം ഖാൻ, ഇംതിയാസ്​ അഹമ്മദ്​, ജമാൽ, നിഹ്​മത്തുല്ല, അബ്​ദുൽ ജബ്ബാർ, മുഹമ്മദ്​ ശംസ്​,നസീർ ഹനീഫ, ഡോ. ജയചന്ദ്രൻ, ദീപക്​, കെ.എൻ. വാസിഫ്​, സിദ്ദീഖ്​ തുവ്വൂർ  ഷംനാദ്​ കരുനാഗപ്പള്ളി, നാസർ നെസ്​റ്റോ, ഫഹദ്​ നീലാംബരി, അഷ്​റഫ്​ വേങ്ങാട്ട്​, ഹുസൈൻ അലി (ദവാദ്​മി),

മുഹമ്മദ്​ സൈഫ്​, ലുഖ്​മാൻ പാഴൂർ, നേവൽ ഗുരുവായൂർ   ഷഖീൽ അഹമ്മദ്​, സനൂപ്​ പയ്യന്നൂർ, സൈഗാം ഖാൻ, മുഹമ്മദ്​ സൈഫ്​, , നാസ്​ വക്കം (ദമ്മാം), ഷാജി മതിലകം (ദമ്മാം), ജലീൽ (ഖഫ്​ജി), എന്നിവർ സാമൂഹിക പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ചു. തനിക്ക് തന്ന യാത്രയയപ്പിന് ഡി ബി ഭാട്ടി നന്ദി പറഞ്ഞു മാത്രമല്ല കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ നല്‍കിയ മികച്ച സഹകരണം ഔദ്യോഗിക കാലയളവില്‍ കഷ്ടപെടുന്ന തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സഹായകരമായെന്നും അതിനുള്ള നന്ദി പ്രത്യേകം അറിയിക്കുന്നതായും ഡി ബി ഭാട്ടി എടുത്തുപറഞ്ഞു. ഇബ്രാഹിം ഖരീം ഖിറാഅത്ത് നിർവഹിച്ചു. സൽമാൻ ഖാലിദ്  നന്ദി പറഞ്ഞു.

Advertisment