വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151-മത് ജന്മവാര്‍ഷികം ആഘോഷിച്ചു. ഗാന്ധി പ്ലാസായിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കോണ്‍ഗ്രസ്മാന്‍ ഗ്രിഗറി മീക്‌സ്, യു.എസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് എന്നിവര്‍ ഒക്‌ടോബര്‍ രണ്ടിന് രാവിലെ പുഷ്പാര്‍ച്ചന നടത്തി. തലേദിവസം എംബസിയുടെ ആഭിമുഖ്യത്തില്‍ വെര്‍ച്വല്‍ സെഷനും സംഘടിപ്പിച്ചിരുന്നു.
/sathyam/media/post_attachments/jMZKxr7KnWtClfSR4FoE.jpg)
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാത്മജിയുടെ അഹിംസാ സിദ്ധാന്തം ഇന്നും പ്രസക്തമാണെന്ന് കോണ്‍ഗ്രസ് അംഗം മീക്‌സ് അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അമേരിക്കയില്‍ സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
വൈകിട്ട് നടന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ രണ്ടു വര്‍ഷം നീണ്ടുനിന്ന മഹാത്മജിയുടെ നൂറ്റിഅമ്പതാം ജന്മദിനാഘോഷങ്ങള്‍ സമാപിച്ചു. ഇതോടനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 17 യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ മഹാത്മജിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രകീര്‍ത്തിച്ച് സംസാരിച്ചു.
മഹാത്മാഗാന്ധി ഉയര്‍ത്തിയ മൂല്യങ്ങളെ ആദരിക്കുന്നതിന്റെ സൂചകമായിട്ടാണ് ഇന്ത്യന്‍ എംബസിയുടെ മുന്നില്‍ നില്‍ക്കുന്ന മഹാത്മജിയുടെ പ്രതിമയെന്ന് അംബാസിഡര്‍ സിംഗ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us