അന്നൂർ ഇൻറർനാഷണൽ ഓൺലൈൻ പരീക്ഷ: മുഹ് മിനയും സീനത്തും വിജയികൾ

New Update

publive-image

Advertisment

കുവൈത്ത് : അന്നൂർ ഇൻറർനാഷണൽ ഓൺലൈൻ വഴി ഇഖ്റഅ് പഠന പദ്ധതിയുടെ സൂറ ഫാതിഹ തഫ്സീർ ആസ്പദമാക്കിയുള്ള ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ഓൺലൈൻ പരീക്ഷയിൽ മുഹ് മിന സലാം (കണ്ണൂർ) ഒന്നാം സ്ഥാനവും സീനത്ത് (തിരൂർ) രണ്ടാം സ്ഥാനവും ത്വാഹിറ (വയനാട്) മൂന്നാം സ്ഥാനവും നേടി.

വിവിധ ജി.സി.സി കളിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരത്തോളം പഠിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഖുർആനിന്റെ വളരെ വിശദമായ ഈ പഠന സംരഭം ഇഖ്റഅ് യുട്യൂബ് ചാനലിൽ ലഭ്യമാണ്. ഇതാണ് ലിങ്ക് :::https://www.youtube.com/channel/UC3dkihP_ueRYzgVL-bV_KRg . വിജയികൾക്കുള്ള സമ്മാനം ബൈത്തു കുവൈത്തിൻറെ സഹകരണത്തോടെ വിതരണം ചെയ്യും.

Advertisment