ഇന്ത്യൻ ഇസ്ലാഹി മദ്രസ റമദാൻ പ്രത്യേക ക്ലാസ് വെള്ളി, ശനി ദിവസങ്ങളിൽ

സണ്ണി മണര്‍കാട്ട്
Monday, April 19, 2021

കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾക്കായി റമദാനിൽ പ്രത്യേക ക്ലാസുകൾ ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി നടക്കുന്ന ക്ലാസ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അയ്യൂബ്ഖാൻ, അനസ് എന്നിവർ ഉത്ഘാടനം ചെയ്തു.

റമദാനിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ 3.30 വരെയാണ് ക്ലാസ്. എല്‍കെജി, യുകെജി ക്ലാസ്-1 കുട്ടികൾക്കായി ചെറിയ സൂറത്തുകൾ അർത്ഥസഹിതവും നിത്യജീവിതത്തിലെ പ്രാര്ഥനയുമാണ് പഠിപ്പിക്കുന്നത്.

ക്ലാസ് 2, 3, 4 കുട്ടികൾക്കായി സൂറത്തുൽ മുൽക്ക് അർത്ഥസഹിതം, നിത്യജീവിതത്തിലെ പ്രാർത്ഥനകൾ എന്നിവയും ക്ലാസ് 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി സൂറ റഹ്‌മാൻ അർത്ഥസഹിതം, തിരഞ്ഞെടുത്ത പ്രാർത്ഥനകൾ എന്നിവയും പഠിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി 66405706, 97562375, 97827920 എന്നീ നമ്പറിൽ ബന്ധപ്പെടുക.

×