ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി വിവേക് സുബ്രമണ്യനു( 23) ദാരുണാദ്യം

പി പി ചെറിയാന്‍
Tuesday, January 14, 2020

ഫിലാഡൽഫിയ :ഡ്രെക്സിൽ മെഡിക്കൽ യൂണിവേർസിറ്റി മൂന്നാം വർഷ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി വിവേക് സുബ്രമണ്യ( 23) യൂണിവേഴ്സിറ്റി അപ്പാർട്മെന്റ് കെട്ടിടത്തിൽ നിന്നും വീണു ദാരുണാദ്യം . .ജനു 11 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

അപാർട്മെന്റ് ഒരു ബ്ലോക്കിന്റെ റൂഫിൽ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്കു മത്സരിച്ചു ചാടുന്നതിനിടയിൽ കാൽ വഴുതി നിലത്തെ കോൺഗ്രീറ്റിൽ തലയിടിച്ചാണ് മരണം സംഭവിച്ചത് .രക്തത്തിൽ കുളിച്ചു കിടന്നിരുന്ന വിവേകിനെ ഉടൻ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷകാനായില്ല .വിവേക് ചാടുന്നതിനു മുൻപ് രണ്ടു കൂട്ടുകാർ അപകടം കൂടാതെ ചാടിയിരുന്നു.

സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു വിവേകേന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോൺ ഫ്രൈ പറഞ്ഞു ..അമേരിക്കൻ റെഡ്ക്രോസ് സൊസൈറ്റി ,നാഷണൽ ഹോണർ സൊസൈറ്റി ,സയൻസ് ഹോണർ സൊസൈറ്റി അംഗമായിരുന്നു .രാത്രി വൈകിയിട്ടും വിദ്യാർഥികൾ അപ്പാർട്മെന്റിൽ ഡ്രിങ്ക്സ് എടുത്തിരുന്നതായി പോലീസ് അറിയിച്ചു .മരണത്തിൽ ദുരൂഹത ഇല്ലാ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .അന്വേഷണം ആരംഭിച്ചിട്ടുണ്ട് .വിവേകിന്റെ പേരിൽ go fund me പേജ് ആരംഭിച്ചിട്ടുണ്ട് . ലഭിക്കുന്ന ഫണ്ട് നിർധനരായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നതിനു ഉപയോഗിക്കും .

×