ബഹ്‌റൈന്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു; 2018 ഏഷ്യന്‍ ഗെയിംസ് റിലേയിലെ ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി; മലയാളി താരങ്ങള്‍ക്കും നേട്ടം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസില്‍ 4*400 റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളി സ്വര്‍ണമായി. ഒന്നാം സ്ഥാനത്തെത്തിയ ബഹ്‌റൈന്‍ ടീമിലെ കെമി അഡേകോയ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്. ഇതോടെ ബഹ്‌റൈന്‍ ടീമിന്റെ മെഡല്‍ തിരിച്ചെടുക്കുകയും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയുമായിരുന്നു.

കെമിക്ക് നാലു വര്‍ഷത്തെ വിലക്കും ലഭിച്ചു. മലയാളി താരം മുഹമ്മദ് അനസ്, എംആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യ രാജീവ് എന്നിവരായിരുന്നു ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍.

അന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സിലും കെമി സ്വര്‍ണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന മലയാളി താരം അനു രാഘവന് വെങ്കല മെഡല്‍ ലഭിക്കും.

Advertisment