റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം (IOF) സൗദി അറേബ്യ, ജനറൽ കൺവെൻഷനും നമോ എഗൈൻ ക്യാമ്പയിനും സംഘടിപ്പിച്ചു, റിയാദ് മലാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐഒഎഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അജേഷ് മാവേലിക്കര അദ്ധ്യക്ഷതായിൽ ചേർന്ന് കൺവെന്‍ഷന്‍ ഐഒഎഫിന്റെ മുതിർന്ന പ്രവർത്തകർ മഹാദേവൻ, വനജ മാഹാദേവൻ എന്നിവർ ദീപം തെളിയിച്ചു.
ഇന്ത്യൻ ഓവർസീസ് ഫോറം സൗദി ദേശീയ പ്രസിഡന്റും, എൻ.ആർ.ഐ സെൽ കേരള സ്റ്റേറ്റ് കമ്മിറ്റി അംഗവും ആയ ബാബു കല്ലുമല നമോ എഗൈൻ കാമ്പയിൻ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. പതിനാറ് സംസ്ഥാനങ്ങള്‍ ഭരിക്കുകയും ആറോളം സംസ്ഥാനങ്ങ ളില്‍ മുഖ്യ പ്രതിപക്ഷമായും പ്രവര്‍ത്തിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്ത്വം കൊടു ക്കുന്ന ദേശീയ ജനാധിപത്യ സഖ്യം മികച്ച വിജയം നേടി 2019ല്‍ അധികാരത്തില്‍ വീണ്ടും എത്തുമെന്നും അതിനു വേണ്ടി പ്രവാസികളായ എല്ലാ അനുഭാവികളും നിർലോഭമായ പ്രചാരണ പ്രവർത്തനത്തിൽ ഏർപ്പെടണമെന്നും ബാബു കല്ലുമല ആവശ്യപ്പെട്ടു.
വി.മുരളീധരൻ എം.പി, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ബി ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർ വീഡിയോ സന്ദേശ ത്തി ലൂടെ നമോ എഗൈൻ ക്യാമ്പയിനു ആശംസകൾ അർപ്പിച്ചു.പ്രവാസ ലോകത്തിനു കൂടു തൽ ആത്മവിശ്വാസം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകിയ എൻ ഡിഎ സർക്കാരിന് കഴിഞ്ഞതായി വി. മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. പ്രവാ സിക ൾക്കായി ഏറ്റവും കൂടുതൽ ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതും മോദി സർക്കാരാ ണെ ന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിലൂടെ ഭാരതത്തെ ലോക ത്തിലെ തന്നെ മഹാശക്തി ആക്കി മാറ്റാൻ കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാറിനെ 2019 ല്‍ വീണ്ടും അധികാരത്തിൽ എത്തിക്കാൻ പ്രവാസികളുടെ ഭാഗത്തു നിന്നുള്ള പ്രചാരണം എൻഡിഎ ക്കും ബിജെപിക്കും കൂടുതൽ കരുത്തു പകരും എന്നും അഡ്വ. പി .എസ്. ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയിൽ ജീവകാരുണ്യ മേഖലയിൽ ഉൾപ്പെടെ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റെ പ്രവാസ മേഖലയിലെ പ്രചരണ പ്രവര്‍ ത്തനത്തെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നതായി കെ.സുരേന്ദ്രൻ പറഞ്ഞു.
ഐഒഎഫ് സൗദി നാഷണൽ കൺവീനർ സജീവ് കായംകുളം മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ വർദ്ധിച്ചു വരുന്ന കൊലപാതകം, സ്ത്രീ പീഠനം, ബാല പീഠനം , വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം ഇവയൊകെ ജനജീവി തത്തെ ദുസ്സഹമാക്കിയതായും, അതിൽ പ്രവാസികളുടെ ആശങ്കയും സജീവ് കായംകുളം യോഗത്തിൽ പങ്കുവെച്ചു.
ചടങ്ങിൽ ബിനു ശങ്കർ, റിയാദ് എൻഎസ്എസ് പ്രതിനിധി മനോജ് നായർ പ്രത്യേക ക്ഷണിതാക്കളായി എത്തി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ബിജെപിയിൽ എത്തിയ ശ്രീനിവാസ് റോയ് എഴുകൊൺ , ചന്ദ്രമോഹൻ തിരുവനന്തപുരം, ഷാർളിൻ സുരേന്ദ്രൻ കൊല്ലം, മുരളി.എസ്. പയ്യന്നൂർ, ജയലാൽ കോഴഞ്ചേരി എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ഐഒഎഫ് സെൻട്രൽ പ്രൊവിൻസ് വൈസ് പ്രെസിഡന്റ ശിവാത്മജൻ അമരമ്പലം, രാജേഷ് മൂലവീട്ടിൽ, ജയലാൽ കോഴഞ്ചേരി, കിഷോർ കുമാർ, സേനചന്ദ്രൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനറൽ സെക്രട്ടറി വിനയ് പ്രസാദ് സ്വാഗതവും ട്രഷറർ വിനോദ് ഭൂവിക നന്ദിയും പറഞ്ഞു.
പ്രസാദ് അത്തമ്പള്ളി യോഗത്തിന് നേതൃത്വം നൽകി. വി. വി. സുരേഷ് പാലക്കാട് സേവാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ സ്റ്റേറ്റുകാരുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ദേയമായ ചടങ്ങിൽ റിയാദ് ചിലങ്ക നൃത്തവേദി ഒരുക്കിയ ഭാരതീയം എന്ന നൃത്ത ശില്പവും അരങ്ങേറി.