കുവൈറ്റ് ഇന്ത്യന്‍ അംബാസിഡറുമായി ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് ഫോറം കുവൈറ്റ് ചര്‍ച്ച നടത്തി

New Update

publive-image

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകളുടെ സംഘടനയായ ഐപിഎഫ് കുവൈറ്റിന്‍റെ പ്രതിനിധികളായ എം നാസറുദ്ദീന്‍ (പ്രസിഡന്‍റ്), ഗോപകുമാര്‍ (സെക്രട്ടറി), നിര്‍മ്മല്‍ ജയന്തി, അഷഫക്ക് അഹമ്മദ് ഖാന്‍, ദില്‍ഷാദ് തുടങ്ങിയവര്‍ അംബാസിഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി.

Advertisment

ഏകദേശം 75 മിനിറ്റോളം നീണ്ടുനിന്ന അഭിമുഖത്തില്‍ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകള്‍ കുവൈറ്റില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായ ഫാര്‍മസിസ്റ്റ് പ്രാക്ടീസ് ലൈസന്‍സ് രജിസ്ട്രേഷന്‍ നടത്തുന്നതിനു മുന്നോടിയായിട്ടുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്‍റെ മിനിസ്ട്രി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (എംഒഎച്ച്ഇ) കുവൈറ്റിന്‍റെ അംഗീകാരം കിട്ടുവാനുള്ള കാലതാമസമാണ്.

പുതിയതായി ഇന്ത്യയില്‍ നിന്നും വരുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് കൂടുതല്‍ കാലതാമസം എടുക്കുകയും അതിനാല്‍ കുവൈറ്റില്‍ ഫാര്‍മസിസ്റ്റായി ജോലി ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഈ വിഷയം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും അംബാസിഡര്‍ എല്ലാ വിവരങ്ങളും വിശദമായി ക്ഷമയോടെ ചോദിച്ചറിയുകയും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രധാനപ്പെട്ട പ്രശ്നം കുവൈറ്റ് അധികാരികളുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഐപിഎഫ് കുവൈറ്റ്, കുവൈറ്റിലെ ഫാര്‍മസിസ്റ്റുകളുടെ  കൂട്ടായ്മയാണ്. പ്രധാനമായും ഫാര്‍മസിസ്റ്റുകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണ്ടെത്താനുമുള്ള വേദിയാണ്. ഈ സംഘടന കുവൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷനുമായി (കെപിഎ) അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

അതിനാല്‍ സംഘടനയിലെ അംഗങ്ങള്‍ കുവൈറ്റില്‍ നടക്കുന്ന ജീവകാരുണ്യ വൈദ്യ സേവനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ നല്‍കുകയും അതിന്‍റെ പാര്‍ശ്വഫലങ്ങളും അതുപയോഗിക്കേണ്ട രീതികളും കൂടാതെ മരുന്നിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊടുക്കുന്നതാണ്. ഇതിനോടൊപ്പം പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ദിവസേന ഫോണിലൂടെ സംഘടനയുടെ അംഗങ്ങള്‍ ആരോഗ്യം, മരുന്ന് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കി വരുന്നു.

ഐപിഎഫ് കുവൈറ്റ് സെക്രട്ടറി ഐപിഎഫിന്‍റെ 2021 ലെ പരിപാടികളുടെ വിശദാംശങ്ങളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും മറ്റും വിവരങ്ങളടങ്ങിയ ലഘുലേഖ അംബാസിഡര്‍ക്ക് കൈമാറുകയും ഉടന്‍ നടത്താനിരിക്കുന്ന ഐപിഎഫ് കുവൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിനായി അംബാസിഡറെ ക്ഷണിക്കുകയും ചെയ്തുകൊണ്ട് വളരെ ക്ഷമയോടും സൗഹൃദത്തോടും നടന്ന സമാഗമത്തിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

kuwait news
Advertisment