അവസാന നിമിഷം ട്രെയിന്‍ റദ്ദായി; ഐഐടി വിദ്യാര്‍ത്ഥിയ്ക്ക് കാര്‍യാത്ര ഒരുക്കി നല്‍കി ഇന്ത്യന്‍ റെയില്‍വേ

author-image
Charlie
New Update

publive-image

ഗാന്ധിനഗര്‍: കനത്ത മഴകാരണം ട്രെയിന്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ത്ഥിക്കായി കാര്‍ യാത്ര ഒരുക്കിനല്‍കി ഇന്ത്യന്‍ റെയില്‍വേ. മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായ സത്യം ഗദ്‌വിയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ ഗുജറാത്തിലെ ഏക്‌താ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദര സ്റ്റേഷനിലേയ്ക്ക് രണ്ടുമണിക്കൂര്‍ കാര്‍ സേവനം ഒരുക്കിനല്‍കിയത്.

Advertisment

ഏക്താ നഗറില്‍ നിന്നും വഡോദരയിലേയ്ക്കും അവിടെനിന്ന് ചെന്നൈയിലേയ്ക്കും പോകാനായിരുന്നു സത്യം ഗഡ്‌വി ട്രെയില്‍ ബുക്ക് ചെയ്തത്. എന്നാല്‍ മഴകാരണം ഏക്താ നഗറില്‍ നിന്നും വഡോദരയിലേക്കുള്ള റെയില്‍വേ പാളത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അവസാന നിമിഷം അധികൃതര്‍ ട്രെയില്‍ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വഡോദരയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് ട്രെയിന്‍ കയറുന്നതിനായി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയ്ക്ക് കാര്‍ ഏര്‍പ്പാടാക്കി നല്‍കിയത്.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥി റെയില്‍വേ ഉദ്യാഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു. ഓരോ യാത്രക്കാര്‍ക്കും റെയില്‍വേ എത്രത്തോളം പ്രാധാന്യം നല്‍കുന്നെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് സത്യം പറഞ്ഞു. കനത്ത മഴ വകവയ്ക്കാതെ കാര്‍ ഡ്രൈവര്‍ കൃത്യസമയത്ത് തന്നെ സ്റ്റേഷനില്‍ എത്തിച്ചുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

Advertisment