കോഴിക്കോട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും കോർപ്പറേഷന്‍ മേഖലകൾ കേന്ദ്രീകരിച്ചും റെഡ് ക്രോസ് സൊസൈറ്റിയുടെ യൂണിറ്റുകൾ രൂപീകരിച്ച് അംഗങ്ങൾക്ക് ഡിസാസ്റ്റർ മാനേജ്മെൻറ് പരിശീലനം നൽകാന്‍ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു

New Update

publive-image

Advertisment

റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കൺവെൻഷൻ ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ ഉൽഘാടനം ചെയ്യുന്നു

കോഴിക്കോട്:കോഴിക്കോട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും കോർപ്പറേഷന്‍ മേഖലകൾ കേന്ദ്രീകരിച്ചും റെഡ് ക്രോസ് സൊസൈറ്റിയുടെ യൂണിറ്റുകൾ രൂപീകരിക്കുവാനും അംഗങ്ങൾക്ക് ഡിസാസ്റ്റർ മാനേജ്മെൻറ് പരിശീലനം നൽകുവാനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു.

ബി ഇ എം ഹൈസ്കൂളിൽ വെച്ച് നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ട് ഷാൻ കട്ടിപ്പാറ നിർവഹിച്ചു. താലൂക്ക് പ്രസിഡണ്ട് ടി എ അശോകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അല്ലെങ്കിൽ ഗിരീഷ് റിപ്പോർട്ടും മോഹനൻ വി.സി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി യുടെ കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

ടി.എ അശോകൻ (ചെയർമാൻ) സുധീഷ് കേശവപുരി, ശശി വെണ്ണക്കോട് (വൈസ് ചെയർമാൻമാർ), അരങ്ങിൽ ഗിരീഷ് (ജനറൽ സെക്രട്ടറി) എ.കെ സിദ്ദിഖ് (ജോ. സെക്രട്ടറി) മോഹനൻ വി.സി (ട്രഷറർ) വൈസ് ചെയർമാൻമാരായ സുധീഷ് കേശവപുരിയെ കോർപ്പറേഷൻ തല കോർഡിനേറ്ററായും ശശി വെണ്ണക്കോടിനെ പഞ്ചായത്ത്തല കോർഡിനേറ്ററായും തെരഞ്ഞെടുത്തു.

റെഡ് ക്രോസ് വളണ്ടിയർമാരായി പ്രവർത്തിക്കാനും യൂണിറ്റുകൾ രൂപീകരിക്കാനും താൽപ്പര്യമുള്ളവർക്ക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: 8075137400, 9446260819).

kozhikode news
Advertisment