ആശ്വാസവാര്‍ത്ത: ഇന്ത്യന്‍ സ്ഥാനപതിയുടെ ഇടപെടല്‍ ഫലം കണ്ടു; ഒമ്പത് മാസമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നാവികരുടെ വിഷയത്തില്‍ പരിഹാരമാകുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 17, 2021

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈറ്റ് വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഖാലൂദ് അല്‍ ഷിഹാബും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന പതിനാറോളം ഇന്ത്യന്‍ നാവികരുടെ വിഷയത്തില്‍ പരിഹാരമാകുന്നു.

കുവൈറ്റിലേക്ക് ചരക്കുമായി എത്തിയപ്പോഴായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ചരക്ക് ഉടമയും കപ്പല്‍ ഉടമയും തമ്മിലുള്ള തര്‍ക്കം നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചതാണ് നാവികര്‍ കുവൈറ്റില്‍ കുടുങ്ങാന്‍ കാരണമായത്.

വിഷയത്തില്‍ പരിഹാരമുണ്ടാകാത്തതിനാല്‍ ജീവനക്കാര്‍ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധമാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കുവൈറ്റിലെ മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഷുഐബ തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്.

×