ജുബൈലില്‍ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

New Update

ജുബൈൽ : സൗദിയിലെ കിഴക്കൻ പ്രവിശ്യയിയായ   ജുബൈൽ ഇൻറർനാഷണൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ തമിഴ്നാട് ചെന്നൈ സ്വദേശിനി ഹർഷ വർദ്ധിനിയെ ( 14 )സ്വന്തം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശി എൻ ശ്രീനിവാസൻ - ദേവി ദമ്പതികളുടെ മകളാണ് ഹർഷ.

Advertisment

publive-image

കുറച്ചുദിവസം മുമ്പ് ഇതേ സ്കൂളിൽ രണ്ട് വിദ്യാർത്ഥികളായ ക്രിസ് ശർമ്മ (15), മോയിൻ അബ്ദുള്ളാഹ് (15) അപകടത്തിൽപെട്ട് മരണപ്പെട്ടിരുന്നു. ഇതിന്റെ ആഘാതം മാറും മുന്നേ ആണ് അതെ സ്കൂളിനെ വീണ്ടും ദുഃഖ ത്തി ലാഴ്ത്തിക്കൊണ്ട് മറ്റൊരു വിദ്യാർത്ഥിനിയുടെ മരണം കൂടി സംഭവിച്ചത് .

വെള്ളിയാഴ്ച്ച രാത്രി ഹർഷയുടെ മാതാപിതാക്കൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയി വന്ന സമയത്ത് റൂമില്‍തട്ടിവിളിച്ചിട്ടും  റൂമിന്‍റെ വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ സാഹചര്യത്തിൽ അയൽവാസികളുടെ സഹായത്താൽ വാതിൽ തുറന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത് . ഉടനെ തന്നെ ആശുപത്രി യിൽ എത്തിച്ചെങ്കിലും മുന്നേ മരണം സംഭവിച്ചിരുന്നതായി പറയുന്നു . ആത്മഹത്യാ കുറിപ്പ് റൂമിൽനിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു . തുടർന്ന് കുട്ടിയുടെ 'വേർപാടിൽ അമ്മ ബോധരഹിതയാകുകയും അൽ അമൽ ഹോസ്പിറ്റലിൽ അഡ്മിറ്റാകുകയും ചെയ്തിരിക്കുകയുമാണ് .

പൊതുവെ ശാന്ത സ്വഭാവകാരിയായ വിദ്യാർത്ഥിനിയുടെ വേർപാടിൽ വിദ്യാർത്ഥി കളും അദ്യാപകൻമാരും മറ്റു പരിചയക്കാരും ഒരു പോലെ വളരെയേറെ ദുഖിതരായി രിക്കുകയാണ് .  ഒരു സ്വകാര്യ കമ്പനിയിൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്യു കയാണ് പിതാവ് ശ്രീനിവാസൻ . കുടുംബത്തോടൊപ്പം 13 വർഷമായി ജുബൈലിൽ താമസിക്കുന്നു . നാലാം ക്ലാസ് വിദ്യാർത്ഥിനിയായ എലക്കിയ സഹോദരിയാണ് . ഹർഷയുടെ മൃതദേഹം ജുബൈൽ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയി ലാണ് ഉള്ളത് . കുട്ടിയുടെ അമ്മയുടെ മൊഴികൂടി എടുത്തതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെ ന്നാണ് പോലീസ് അറിയിച്ചത് .

Advertisment