സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ തുറക്കില്ലെന്ന്: അംബാസിഡര്‍.

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, May 31, 2020

റിയാദ്- കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ തുറക്കില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സ്ഥിതിഗതികള്‍  വിലയിരുത്തി ഉചിത തിരുമാനം  പിന്നിട് കൈകൊള്ളും.

കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 20ന്  ഹയര്‍ ബോര്‍ഡിന്റേയും മാനേജിംഗ് കമ്മിറ്റികളുടേയും ശുപാര്‍ശകളുടെ അടിസ്ഥാനാത്തിലാണ് സ്‌കൂളുകള്‍ അടിച്ചിടാന്‍ തിരുമാനം എടുത്തത്  ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ഥികളേയും സ്‌കൂളുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരാന്‍ അനുവദിക്കും.

രാജ്യത്തെ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളും സമാന നടപടികള്‍ സ്വീകരിക്കാം ,  രക്ഷിതാക്കള്‍ ഇപ്പോള്‍ ട്യൂഷന്‍ ഫീ മാത്രമേ അടക്കേണ്ടതുള്ളൂ. അംബാസഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

×