ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി; അബ്ദുൽ മജീദ് നാടണഞ്ഞു

New Update

ദമ്മാം: 10വർഷത്തോളമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ദോഹയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി അബ്ദുൽ മജീദ് ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്തോടെ നാടണഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം മാസങ്ങളോളമായി സ്പോൺസർ പുറത്താക്കിയ അബ്ദുൽ മജീദ് ജോലി നഷ്ടപ്പെട്ടതിനാൽ ഒറ്റപ്പെട്ട നിലയിൽ കഴിയുകയായിരുന്നു.

Advertisment

publive-image

വിമാന ടിക്കറ്റ് സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാൻ പേരൂർ, ഷൗക്കത്ത് ചെറുവണ്ണൂർ എന്നിവർ അബ്ദുൽ മജീദിന് കൈമാറുന്നു.

ഖോബാർ ദോഹയിലെ സാമൂഹിക പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു ഇക്കാലയളവിൽ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് അബ്ദുൽ മജീദ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ ഷാജഹാൻ കല്ലമ്പലവുമായി ബന്ധപെടുന്നത്.

തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽസലാം മാസ്റ്റർ, അഷ്റഫ് മേപ്പയ്യൂർ, ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാൻ പേരൂർ, ദോഹ ബ്രാഞ്ച് കമ്മിറ്റി അംഗം ഷൌക്കത്ത് ചെറുവണ്ണൂർ, എന്നിവർ ഇടപെടുകയും, കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങി നാടാണയാൻ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ "നാട്ടിലെക്ക് ഒരു വിമാനടിക്കറ്റ്" പദ്ധതി പ്രകാരം അബ്‌ദുൾ മജീദിന് ടിക്കറ്റു നൽകുകയുമായിരുന്നു. ഈ ടിക്കറ്റിൽ അബ്ദുൽ മജീദ് കഴിഞ്ഞ ദിവസം ഫ്ലൈ നാസിന്റെ ചാർട്ടേഡ്‌ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ അബ്ദുൽ മജീദ് സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Advertisment