ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേന്ദ്ര കമ്മിറ്റി സൗദി അറേബിയയുടെ 89-ാമത് ദേശീയ ദിനം ആഘോഷിച്ചു. അൽ ഖോബാറിൽ നടന്ന പരിപാടി സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമൂഹികവും സാംസ്കാരികവുമായ ബന്ധത്തി ന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.
ആഘോഷപരിപാടികൾ.
/sathyam/media/post_attachments/x81AEqHNWDwky8mvomI3.jpg)
സൗദി അഭിഭാഷകൻ സയീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അഭിവൃദ്ധി പ്രാപിക്കുകയും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വിഷൻ 2030 ക്രിയാത്മകമായ നടപടിക ളായിട്ടാണ് സൗദി അറേബ്യ സ്വീകരിച്ചത്. സൗദിയിലെ സാമ്പത്തി കവും വികസനപരവുമായ പ്രവർത്തനത്തിനുള്ള ഒരു രീതിശാ സ്ത്രവും റോഡ്മാപ്പും എല്ലാ മേഖലകളിലും രാജ്യത്തിന് ഒരു പ്രധാന സ്ഥാനം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.89-ാമത് സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/4cDyPI3jlXQk2fdAfXhf.jpeg)
ഇവിടുത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ സൗദി അറേബ്യയെ തങ്ങളുടെ രണ്ടാമത്തെ ഭവനമാ യിട്ടാണ് കരുതുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേന്ദ്ര കമ്മിറ്റി സെക്രട്ടറി താഹിർ ഹൈദരാബാദ് പറഞ്ഞു.
സൗദി അറേബ്യയിലെ ഇന്ത്യക്കാരെ സൗദി സമൂഹത്തിന്റെ എല്ലാ മേഖലകളിലും നന്നായി അംഗീകരിക്കപ്പെടുകയും രാജ്യ ത്തിന്റെ വികസനത്തിന് സുപ്രധാനമായ പങ്കു വഹിക്കുന്ന ഒരു സമൂഹമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളു ടെയും സൗഹൃദബന്ധം ആസ്വദിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണാധികാരികൾക്കും സൗദി സമൂഹത്തിനും നന്ദി രേഖപ്പെടു ത്തുന്നതായി അദ്ദേഹം അറിയിച്ചു.
പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി അഷ്‌റഫ് പുത്തൂർ അതിഥികളെ സ്വാഗതം ചെയ്തു. ഫോറത്തിന്റെ കാഴ്ചപ്പാടും പ്രവർത്തരീതികളും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജനറൽ സെക്രട്ടറി അബ്ദുസലാം മാസ്റ്റർ. മസൂർ ഷാ (ഹൈദരാബാദ്), ഷെർനാസ് അഷ്‌റഫ് (കേരളം), സലാഹുദ്ദീൻ (കർണാടക), ഹബീബ് (തമിഴ്‍നാട്), നമീർ ഒടുങ്ങാട്ട് (കേരളം) തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us