ദമ്മാം: ഹിന്ദുത്വ തീവ്രവാദികള്‍ പശുവിന്റെയും ശ്രീരാമ ന്റെയും പേരില്‍ മുസ്ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലു ന്നതിനെതിരെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹ ക്കുറ്റം ചുമത്തി കേസെടുത്ത നടപടിയെ അപലപിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം നടപടികൾ ചെറുത്ത് തോൽപിക്കാൻ ജനമുന്നേറ്റം ഉയർന്ന് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
/sathyam/media/post_attachments/V6UkvsFWJhE69WXWLuov.jpeg)
രാജ്യത്തെ പൗരന്മാരെ ശത്രുക്കളാക്കി പ്രഖ്യാപിച്ച് ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകു ത്തുമ്പോഴും കടുത്ത വംശീയതയും ഫാഷിസ്റ്റ് ഉന്മൂലന സിദ്ധാന്തവും നടപ്പിലാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് മോദി സർക്കാർ. എന്‍ ആര്‍ സി യുടെ പേരിൽ രാജ്യം മുഴുവന്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുക്കുമ്പോൾ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നിശ്ശബ്ദത ആശങ്കയുളവാക്കുന്നു.
ഭരണഘൂട ഭീകരത സ്രിഷ്ടിച്ച് രാജ്യം വരുതിയിലാക്കാം എന്ന മോഹമാണ് സംഘപരിവാര ഭരണഘൂടത്തിനുള്ളതെങ്കില്‍ രാജ്യസ്നേഹികള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. ഫാഷിസ്റ്റ് ഭീകരതക്കെതിരെ ശബ്ദിക്കുന്ന സാംസ്കാരിക നായകർക്ക് ഐക്യദാർഡ്യവും പിന്തുണയും അറിയിക്കുന്ന തായും ദമ്മാമില്‍ ചേര്‍ന്ന ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സമിതി യോഗം അറിയിച്ചു.
യോഗത്തില്‍ പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക് പോയില്‍തൊടി റിപ്പോർട്ടവതരിപ്പിച്ചു . സെന്‍ട്രല്‍ കമ്മിറ്റി അംഗം നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫാറുഖ് വവ്വാക്കാവ്, സെക്രട്ടറിമാരായ അന്‍സാര്‍ കോട്ടയം, നാസര്‍ ഒടുങ്ങാട്ട് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us