എസ്‌ഡിപിഐ കരുത്ത് തെളിയിക്കും; മാറ്റത്തിനന്നയി വോട്ട് ചെയ്തവർക്ക് നന്ദി: ഇന്ത്യൻ സോഷ്യൽ ഫോറം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Wednesday, April 7, 2021

ജിദ്ദ: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന തത്വം ഉയർത്തിപ്പിടിച്ച് പതിനഞ്ചാം കേരള നിയമ സഭയിലേക്കും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച എസ്‌ഡിപിഐ സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത എല്ലാവർക്കും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, സൗദി കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബഷീർ കാരന്തൂർ എന്നിവർ ഹൃദ്യമായ നന്ദി അറിയിച്ചു.

ഫാഷിസത്തെ പരാജയപ്പെടുത്താനും ജനാധിപത്യവും മതേതരത്വവും നില നിൽക്കാനും വേണ്ടി പ്രവാസജീവിതത്തിലും അഹോരാത്രം പ്രവർത്തിച്ചവർക്കും സഹകരിച്ച സുമനസ്സുകൾക്കും സോഷ്യൽ ഫോറം ഭാരവാഹികൾ നന്ദി അറിയിച്ചു.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച മറ്റു നിയസഭാമണ്ഡലങ്ങളിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുഴുസമയം പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരുടെയും പ്രവർത്തനങ്ങൾ സോഷ്യൽ ഫോറം സർവ്വാത്മനാ നെഞ്ചേറ്റുന്നതായും അഭിനന്ദന പ്രസ്താവനയിൽ പറഞ്ഞു.

×