ദമാം: സൗദി/ ദമ്മാം: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയും കർഫ്യൂ ശക്തമാക്കുകയും ചെയ്തതോടെ ലേബർ ക്യാമ്പുകളിലും റൂമുകളിലും കഴിയുന്ന ഭക്ഷണത്തിനും മരുന്നിനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ ആശ്വാസമാകുന്നു. ദമ്മാം, ജുബൈൽ, അൽ ഹസ, ഖത്തീഫ്, ഖഫ്ജി, അൽ ഖോബാർ, തുഖ്ബ തുടങ്ങിയ പ്രദേശങ്ങളിലെ ഫോറത്തിന്റെ വിവിധ ബ്ലോക്കു കമ്മിറ്റികളുടെ കീഴിൽ തിരഞ്ഞെടുത്ത വോളണ്ടിയർമാരാണ് സഹായങ്ങൾ എത്തിച്ച് നൽകുന്നത്.
/sathyam/media/post_attachments/Hx0w0AzPAct9hguLK1ht.jpg)
ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെ കഷ്ടപ്പെടുന്നവർക്കും മാനസിക സംഘർഷം അനുഭവിക്കുന്ന വർക്കും ബന്ധപ്പെടുന്നതിന് ഹെല്പ് ലൈനും, കൗൺസിലിംഗ് ടീമിനെയും സജ്ജമാക്കിയിട്ടു ണ്ടെന്നു *ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി, ജനറൽ സെക്രട്ടറി മുബാറക് ഫറോക് എന്നിവർ അറിയിച്ചു.*
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സൗദിയുടെ വ്യാവസായിക കേന്ദ്രമായ ജുബൈലിൽ രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ച ആദ്യഘത്തിൽ തന്നെ നിരവധി ദിവസ വേതനക്കാരുള്ള ബാച്ചിലർ റൂമുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്ക് അരി, ആട്ട, ഓയിൽ, പഞ്ചസാര, തേയില, പരിപ്പ്, പയർ, ഉള്ളി, കടല തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയിരുന്നു. തുടർന്ന് കൊറോണ വ്യാപനം കൂടുകയും കർഫ്യു ശക്തമാക്കുകയും ചെയ്തതോടെ രണ്ടാം ഘട്ട വിതരണത്തിനുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുകയും 100കണക്കിനു ഭക്ഷ്യ കിറ്റുകൾ അടിയന്തിരമായി വിതരണം ചെയ്യുകയും ചെയ്തു.
/sathyam/media/post_attachments/fuBz0EzPk03ANTXz3QwO.jpg)
വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ച് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധപുലർത്തി ജുബൈൽ ബ്ലോക്കിന് കീഴിലുള്ള പോർട്ട്, അറൈഫി, ജബൽ, ഫാനാതീർ, ഖാലിദിയ്യ, സിറ്റി ബ്രാഞ്ചുകൾ രംഗത്തുണ്ടാകുമെന്നു സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഫോറം ജുബൈൽ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി, സെക്രട്ടറി സയീദ് ആലപ്പുഴ എന്നിവർ അറിയിച്ചു.
സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഫോറത്തിന്റെ ബ്രാഞ്ചിലെ പ്രവർത്തകർ മുഖേന ഈ മേഖലയിൽ പ്രയാസപ്പെടുന്നവരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും വോളന്റിയർമാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെ ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടത്തിന്റെ നേതൃത്വത്തിലുള്ള വോളന്റിയർ ടീമാണ് ഭക്ഷണകിറ്റുകളും മറ്റു സഹായങ്ങളും നൽകിവരുന്നത്. കാർഷിക മേഖലയായ അൽ ഹസയിൽ കൃഷിത്തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്ന പ്രവാസികൾക്ക് ഫോറം അൽ ഹസ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കൊല്ലം, സെക്രട്ടറി സുജിൻ അബ്ദുൽ റഹ്‌മാൻ, കമ്മിറ്റി അംഗം മുഹമ്മദ് മൗലവി എന്നിവരുടെ നേതൃത്വത്തിൽ വോളന്റിയർ മാർ ഭക്ഷണകിറ്റുകൾ എത്തിച്ച് നൽകിയിരുന്നു.
എന്നാൽ പ്രദേശത്ത് കൂടുതൽ പേർ ഭക്ഷണമില്ലാതെ പ്രയാസയപ്പെടുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അത്യാവശ്യഘട്ടത്തിൽ 0545281997 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ദമ്മാമിൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലം കോട്, സെക്രട്ടറി സുബൈർ നാറാത്ത്, ഫൈസൽ ഫറോക്ക് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും മറ്റു സഹായങ്ങളും നൽകിവരുന്നു.
കർഫ്യൂ മൂലം ഭക്ഷ്യ ധാന്യങ്ങൾക്കു പ്രയാസപ്പെടുന്ന പ്രവാസികൾക്കുള്ള ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളണ്ടിയർമാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us