ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള ഘടകം ഏകദിന നേതൃത്വ പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വങ്ങൾ പങ്കെടുത്ത പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കോഡിനേറ്റർ അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. ഫോറം ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക്, കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സലാം മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം നേതൃത്വ പരിശീലന ക്യാമ്പ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ ആസ്ഥാനമായുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം (MICS ) ചെയർമാൻ അബ്ദുൽഗനി, അഷ്റഫ് മൊറയൂർ, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് ഷർനാസ് അഷ്റഫ്, നാസർ കൊടുവള്ളി, നസീബ് പത്തനാപുരം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമാപനത്തോടനുബന്ദിച്ച് ക്യാമ്പ് അംഗങ്ങൾക്കായി വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.വിജയികൾക്ക് സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി സമ്മാനങ്ങൾ വിതരണം ചെയ്തു. റഹീം വടകര, മുബാറക്ക് ഫറോക്ക്, നാസർ ഒടുങ്ങാട്, അഷ്റഫ് മേപ്പയ്യൂർ, സുബൈർ നാറാത്ത്, കുഞ്ഞിക്കോയ താനൂർ, അഹമ്മദ് യൂസുഫ് നേതൃത്വം നൽകി