പക്ഷാഘാതം വന്നു തളർന്നു കിടപ്പിലായിരുന്ന നസറുദ്ദീൻ നാടണഞ്ഞു.

Saturday, July 4, 2020

റിയാദ്: സേഷ്യൽ ഫോറം ഇടപെടലിനെ തുടന്ന് മൂന്നുമാസമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീൻ (49) നാടണഞ്ഞു. 16 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ഇദേഹം. മൂന്നു മാസം മുമ്പ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചതിനെ തുടന്നുണ്ടായ മാനസിക വിഷമത്താൽ സ്ട്രോക്ക് വരികയും തുടർന്ന് പക്ഷാഘാതം പിടിപെട്ട് ശുമേസി ഹോസ്പിറ്റലിൽ ചികിത്സയിലാവുകയായിരുന്നു.

പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ അദ്ദേഹത്തിൻ്റെ ബന്ധുവായ നുജൂം കടയ്ക്കൽ സോഷ്യൽ ഫോറം പ്രവർത്തകൻ സുലൈമാൻ റജീഫ് മുഖാന്തരം സോഷ്യൽ ഫോറം വെൽഫെയർ കോഡിനേറ്റർ മുനീബ് പാഴൂരിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും അദ്ദേഹത്തിന്റെ നിരന്തര ശ്രമത്തിൻ്റെ ഭാഗമായി എംബസിയിൽ നിന്ന് നസറുദ്ദീനുള്ള യാത്രാ രേഖകളും ടിക്കറ്റും അനുവദിക്കുകയായിരുന്നു.

നാട്ടിൽ പ്രവാസികളുടെ അടുത്തേക്ക് അടുക്കുവാൻ ആളുകൾ ഭയക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത നസറുദ്ദീൻ ഒരു സഹായി നിർബന്ധമായും വേണമെന്ന മുനീബ് പാഴൂരിന്റെ അഭ്യർത്ഥനമാനിച്ച് എംബസി അദ്ദേഹത്തിന്റെ ബന്ധു സലിം ഷെഫീക്കിനെ സഹായി ആയി അയക്കാൻ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തുപുരത്തേക്കുള്ള ഫ്ലൈറ്റിൽ ഇരുവരും നാട്ടിലേക്ക് തിരിച്ചു.

×