പൊരുതി നേടിയ സ്വാതന്ത്ര്യം കരുതലോടെ സംരക്ഷിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട.

New Update

ദമാം: വൈദേശിക ആധിപത്യത്തിൽ നിന്നും പൂർവികന്മാർ പൊരുതി നേടിത്തന്ന സ്വാതന്ത്ര്യം അതേ ആവേശത്തോടെ തന്നെ സംരക്ഷിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്തു. രാജ്യം മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതിന് കാരണം രണ്ടു വൈറസുകളാണ്. ഒന്ന് രാജ്യത്ത് പടർന്നു കൊണ്ടിരിക്കുന്ന  കൊറോണ വൈറസും മറ്റൊന്ന് രാജ്യത്തെ വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വൈറസുകളുമാണ്.

Advertisment

publive-image

ഈ രണ്ടു വൈറസുകളിൽ നിന്നും രാജ്യം എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ വേണ്ട ചികിത്സ നൽകുകയും സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ട ഉന്നതിയിലേക്കും പുരോഗതിയി ലേക്കും സഞ്ചരിക്കാൻ ജനങ്ങൾ പണിയെടുക്കുകയും ചെയ്യണമെന്നും ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അൻഷാദ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷജീർ തിരുവനന്തപുരം, നൂറുദ്ദീൻ കരുനാഗപ്പള്ളി സംസാരിച്ചു. ഷംസു പൂക്കോട്ടുംപാടം, നിഷാദ് നിലമ്പൂർ, ഖാലിദ് ബാഖവി, മുഹമ്മദ്‌ കീശേരി, ജലീൽ, കുഞ്ഞുമുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Advertisment