ജിസാന്‍: ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ പ്രതിമാസ സന്ദര്‍ശനം ഉടന്‍ പുനരാരംഭിക്കാനാവശ്യ മായ നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ഇന്ത്യൻ സോഷ്യല്‍ ഫോറം ജിസാന്‍ ജിദ്ദ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ക്കും ഇന്ത്യൻ അംബാസിഡര്‍ക്കും സമർപ്പിച്ചു.
/sathyam/media/post_attachments/UK7Wf7AQa3w2qsdFBGgd.jpg)
കൊറോണ പശ്ചാത്തതലത്തില്‍ പ്രതിമാസ സന്ദര്‍ശനം നിർത്തിവെച്ചത് കാരണം പാസ്‌പോര്‍ട്ട് പുതക്കല്‍ അടക്കമുള്ള നടപടികള്‍ വളരെ പ്രയാസത്തിലായിരിക്കുകയാണ്. സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ മുഖാന്തരം മാത്രം നിരവധി പാസ്‌പോര്‍ട്ട് പുതുക്കലിനുള്ള അപേക്ഷകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. എന്നാല്‍ കോണ്‍സുലേറ്റ് സന്ദര്‍ശനം മാസങ്ങളായി നടക്കാത്തതും ബദല്‍ സംവിധാനം ഒരുക്കാത്തതും വലിയ പ്രയാസമാണ് ജിസാനിലെ ഇന്ത്യൻ പ്രവാസികളിൽ ഉണ്ടാക്കിയിരിക്കുന്നത്.
കോണ്‍സുലേറ്റിന്റെ സ്ഥിരം ഓഫീസ് എന്ന ജിസാന്‍ പ്രവാസികളുടെ ആവശ്യവും പ്രത്യേകം പരിഗണിക്കണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. ഇപ്പോള്‍ 250 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്. കോണ്‍സുലേറ്റ് സന്ദര്‍ശനം പുനരാരംഭിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക തിരക്ക് നിയന്ത്രിക്കാന്‍ അഡീഷണല്‍ വിസിറ്റോ ക്യാംപിങ്ങോ ഒരുക്കണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us