ഇന്ത്യൻ സോഷ്യൽ ഫോറം സഹായധനം കൈമാറി.

New Update

ദമ്മാം: പ്രമേഹം അടക്കമുള്ള  രോഗത്തെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്ന കോഴിക്കോട് ഒളവണ്ണ തൊണ്ടിലക്കടവിലെ നിർദ്ധന കുടുംബത്തിനു ഇന്ത്യൻ സോഷ്യൽ ഫോറം സഹായധനം കൈമാറി.

Advertisment

publive-image

കോഴിക്കോട് തൊണ്ടിലക്കടവിലെ നിർദ്ധന കുടുംബത്തിനുള്ള ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ധന സഹായം  എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി ഫിർഷാദ് കമ്പിളിപ്പറമ്പ്, സോഷ്യൽ ഫോറം ദമ്മാം പ്രതിനിധി ഹുസൈൻ മണക്കടവ്, എസ്.ഡി.പി.ഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കള്ളിക്കുന്ന് തുടങ്ങിയവർ ചേർന്നു കൈമാറുന്നു.

രോഗിയായി കിടക്കുന്ന കുടുംബനാഥന്റെ ഒരു കാൽ മുറിച്ചു മാറ്റിയതോടെ കുടുംബം കൂടുതൽ പ്രയാസത്തിലാവുകയായിരുന്നു. വീടിനകത്ത് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ടൊയ്ലറ്റ് സൗകര്യമില്ലാത്തതിനാൽ ഭാര്യ വളരെ പ്രയാസപ്പെട്ടാണ് ഇദ്ദേഹത്തെ പുറത്ത് കൊണ്ട് പോയി ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇതറിഞ്ഞ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ വീട് സന്ദർശിച്ച് കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കുകയും ഈ വിവരം ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അമഗമായ ഇംതിയാസിന്റെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു.

തുടർന്ന് ഗൃഹനാഥനു വീടിനുള്ളിൽ പ്രാഥമിക കർമ്മങ്ങൾ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ബാത്റൂം നിർമ്മിക്കാനും വീടിന്റെ അറ്റകുറ്റ പണികൾക്കുമായുള്ള തുക ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി എസ്.ഡി.പി.ഐ ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു.
എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി ഫിർഷാദ് കമ്പിളിപ്പറമ്പ്, സോഷ്യൽ ഫോറം ദമ്മാം പ്രതിനിധി ഹുസൈൻ മണക്കടവ്, എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കള്ളിക്കുന്ന്, സെക്രട്ടറി ഹുസൈൻ ഇരിങ്ങല്ലൂർ, കമ്പിളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സൈഫുള്ള, ട്രഷറർ റഹീസ് എന്നിവർ ഈ കുടുംബത്തിന്റെ വീട്ടിലെത്തി സഹായ‌ധനം കൈമാറി.

Advertisment