ദമ്മാം: കേരളത്തിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ തിളക്കമാർന്ന വിജയം നേടുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരായും വിവേചനമില്ലാത്ത നാടിന്റെ വികസനത്തിനും വേണ്ടി വോട്ട് ചെയ്ത മുഴുവൻ വോട്ടര്‍മാർക്കും ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി നന്ദി അറിയിക്കുന്നു.
/sathyam/media/post_attachments/WJzy7hU9qj1PI56sVySx.jpg)
രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞുകയറി തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ആർ.എസ്.എസ് സഹയാത്രികർ നടത്തിയ ശ്രമങ്ങളെ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായി തിരിച്ചറിയുകയും ഫലപ്രദമായി ചെറുക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും, ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും യാതൊരു പരിമിതികളുമില്ലാതെ പ്രതിരോധിക്കാന്‍ എസ്.ഡി.പി.ഐക്കു മാത്രമേ കഴിയൂ എന്നു തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. സംഘപരിവാർ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് പുതിയൊരു വഴിത്തിരിവായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും എന്നാണു ഇന്ത്യൻ സോഷ്യൽ ഫോറം പ്രതീക്ഷിക്കുന്നത്.
ഫാഷിസ്റ്റ് വിരുദ്ധതയിലുള്ള ഇരുമുന്നണികളുടെയും കാപട്യം തിരിച്ചറിയാന്‍ പൊതു സമൂഹത്തിനു വക നല്‍കുന്നതായിരുന്നു തിരഞ്ഞെടുപ്പ് രംഗം. അധികാരത്തിനു വേണ്ടി സംഘ്പരിവാരത്തോട് സന്ധിയാവാന്‍ യാതൊരു മടിയുമില്ല എന്ന് വ്യക്തമാക്കുന്ന പല അനുഭവങ്ങളും തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ കാണാൻ കഴിഞ്ഞിരുന്നു. വോട്ടെടുപ്പിന്റെ അവസാന മണിക്കുറിൽ എസ്.ഡി.പി.ഐക്കെതിരെ കുപ്രചരണം നടത്തിയ ഇടത് വലത് മുന്നണികൾ ഇളിഭ്യരാകുമെന്നും സോഷ്യൽ ഫോറം വിലയിരുത്തി.
എസ്.ഡി.പി.ഐ മുന്നോട്ടു വെച്ച വിവേചനമില്ലാത്ത വികസനത്തിനു എന്ന മുദ്രാഹാവാക്യം ഏറ്റെടുത്ത മുഴുവൻ പ്രവാസികൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്, ജനറൽ സെക്രട്ടറി മുബാറക് പോയിൽ തോടി, നാസർ ഒടുങ്ങാട്, അൻസാർ കോട്ടയം എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us