ഇന്ത്യൻ സോഷ്യൽ ഫോറം കിഴക്കൻ പ്രവിശ്യ അംഗത്വ കാമ്പയിനു ദമ്മാമിൽ തുടക്കമായി

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Friday, January 15, 2021

ദമ്മാം: ‘ശാക്തീകരണത്തിനായി ഒന്നിക്കുക’ എന്ന സന്ദേശമുയർത്തി  ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ദേശീയ തലത്തിൽ നടത്തുന്ന അംഗത്വ കാമ്പയിന്റെ കിഴക്കൻ പ്രവിശ്യതല കാമ്പയിനു ദമ്മാമിൽ തുടക്കമായി.

അൽ ജമഈനിൽ നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട് ഉദ്ഘാടനം ചെയ്തു.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടു പ്പിൽ എസ്.ഡി.പി.ഐക്കുണ്ടായ തിളക്കമാർന്ന വിജയവും സോഷ്യൽ ഫോറത്തിലേക്ക് നിരവധി പേർ കടന്നുവരാൻ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ സോഷ്യൽ ഫോറം റയ്യാൻ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടുർ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം സ്റ്റേറ്റ് മീഡിയ ഇൻചാർജ് അഹമ്മദ് യൂസുഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം അനീസ്‌ ബാബു കോഡൂർ സംസാരിച്ചു. സൈനുട്ടി എടപ്പാൾ, ശറഫുദ്ധീൻ ഇടശ്ശേരി നേത്രുത്വം നൽകി.

×