/sathyam/media/post_attachments/VFOTSJsU5M7TyitjTeYh.jpg)
മനാമ: പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആഗസ്റ്റ് രണ്ട് മുതല്‍ ബഹ്‌റൈനില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. ടെര്‍മിനല്‍ മാറിക്കയറാന്‍ എയര്‍ലൈന്‍സിന്റെ ബസ് ഷട്ടില്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ ഹാന്‍ഡ്? ബാഗേജ്? മാത്രം കൈവശം എടുത്താല്‍ മതിയാകും. ചെക്ക്? ഇന്‍ ബാഗേജ്? എയര്‍ലൈന്‍സ്? തന്നെ ആഭ്യന്തര വിമാനത്തില്‍ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക്? മുബൈയില്‍ അഞ്ച്?
മുംബൈയില്‍നിന്ന് ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്‌റൈനില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും എന്നതാണ് സവിശേഷത. മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രണ്ടിലെത്തിയാണ് ആഭ്യന്തര റൂട്ടുകളിലേക്ക് യാത്ര ചെയ്യേണ്ടത്. യാത്രക്കാര്‍ ഹാന്‍ഡ് ബാഗേജ് മാത്രം കൈവശം എടുത്താല്‍ മതിയാകും. ചെക്ക് ഇന്‍ ബാഗേജ് എയര്‍ലൈന്‍സ് തന്നെ ആഭ്യന്തര വിമാനത്തില്‍ കയറ്റും.
കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് മുബൈയില്‍ അഞ്ച് മണിക്കൂര്‍ 10 മിനിറ്റ് കാത്തിരിപ്പുണ്ട്. കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ 15 മിനിറ്റാണ് കാത്തിരിപ്പ് സമയം. മറ്റ് സ്ഥലങ്ങളിലേക്കും സമാന രീതിയില്‍ കാത്തിരിപ്പ് സമയമുണ്ടാകും. ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. ബഹ്‌റൈനില്‍നിന്നുള്ള യാത്രക്കാരന് 30 കിലോയാണ് ചെക്ക് ഇന്‍ ലഗേജ് അനുവദിക്കുന്നത്.
തുടര്‍ന്ന് ആഭ്യന്തര വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും. ആഗസ്റ്റ് രണ്ടിന് ബഹ്‌റൈനില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനങ്ങളില്‍ 67 ദിനാറാണ് ടിക്കറ്റ് നിരക്ക്. ബഹ്‌റൈനില്‍നിന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനം ഉച്ചക്ക്? 2.15ന് കോഴിക്കോട്ടേത്തും. കോഴിക്കോട് നിന്ന് ഉച്ചക്ക് 2.50ന് പുറപ്പെട്ട് രാത്രി 11.35ന് ബഹ്‌റൈനില്‍ എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വേള്‍ഡ് ട്രാവല്‍ സര്‍വീസ് ആണ് ബഹ്‌റൈനിലെ ഇന്‍ഡിഗോയുടെ ജനറല്‍ സെയില്‍സ് ഏജന്റ്.',
'