ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴക്ക്

author-image
Charlie
New Update

publive-image

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊല്‍ക്കത്തയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് പരിക്കില്ല.

Advertisment

ടേക്ക് ഓഫിനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകള്‍ തെന്നിമാറി റണ്‍വേക്ക് സമീപത്തെ ചെളിയില്‍ പുതഞ്ഞു പോവുകയായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ വിശദ അന്വേഷണം പ്രഖ്യാപിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ 98 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.

Advertisment