ലക്ഷ്മൺ ആയി ഇന്ദ്രജിത്ത്; അരവിന്ദ് സ്വാമി നായകനാകുന്ന ‘നരകാസുരൻ’ ഒടിടി റിലീസിലൂടെ പ്രേക്ഷകരിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചേക്കേറിയ താരം അരവിന്ദ് സ്വാമിക്കൊപ്പം തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് നരകാസുരൻ. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ.

Advertisment

ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. സോണി ലൈവിലൂടെ ഓഗസ്റ്റ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും ഹൃദയം കീഴടക്കിയ സംവിധായകൻ കാർത്തിക് നരേൻ ആണ് സിനിമ ഒരുക്കുന്നത്.

അതേസമയം നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ലക്ഷ്മണ്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്.

cinema
Advertisment