പന്നി പടക്കം പൊട്ടി കാൽപ്പാദത്തിനു പരിക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: ആനക്കല്ല് കരടിച്ചോലയ്ക്ക് സമീപം പന്നി പടക്കം പൊട്ടി കാൽപ്പാദത്തിന് പരിക്ക്. കരടിച്ചോല കല്ലൻപുഴ കുട്ടൻ മകൻ സുഗതൻ (45) നാണ് പരിക്ക് പറ്റിയത്.

താമസസ്ഥലത്തു നിന്ന് മാറി കല്ലൻ പുഴയുടെ സമീപ പ്രദേശത്തു വെച്ചാണ് പടക്കം പൊട്ടി വലതുകാൽപ്പാദത്തിനു പരിക്കുപറ്റിയതെന്നാണ് പ്രാഥമിക വിവരം. ഉടൻ സ്വകാര്യ വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കയാണ്.

palakkad news
Advertisment