കുവൈറ്റില്‍ ചില പ്രദേശങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വന്‍ വാടക ഈടാക്കുന്നതായി പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 8, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചില പ്രദേശങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വന്‍ വാടക ഈടാക്കുന്നതായി പരാതി.

മുനിസിപ്പാലിറ്റി അതിന്റെ ചട്ടങ്ങളില്‍ കണ്ണടച്ച് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതായും ഇതുവഴി സ്വകാര്യ ഭവനങ്ങളിലെ വാടകക്കാരുടെ എണ്ണം വര്‍ധിക്കുന്നതായും ആക്ഷേപമുണ്ട്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ചില ചെറിയ ഭേദഗതികളൊഴികെ വാടക നിയമത്തില്‍ 1978 മുതല്‍ കാര്യമായ ഭേദഗതികള്‍ വരുത്തിയിട്ടില്ലെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

×