Advertisment

ഇൻസ്റ്റാഗ്രാം ഇനി മുതൽ വെബിലും 

author-image
ടെക് ഡസ്ക്
New Update
ന്യൂഡല്‍ഹി:ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് അപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ഇനി മുതല്‍ ഡെസ്‌ക് ടോപ്പിലും ലഭിക്കും. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഫീച്ചറാണിപ്പോള്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചറാണിത്.
publive-image

വെള്ളിയാഴ്ച, ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചറിനെക്കുറിച്ച് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉപയോക്താക്കളെ അറിയിച്ചത്. ‘നിങ്ങള്‍ ലോകത്ത് എവിടെയാണെങ്കിലും ഇപ്പോള്‍ ഡെസ്‌ക്ടോപ്പില്‍ ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങള്‍ നേടാനും അയയ്ക്കാനും കഴിയും,’- എന്നായിരുന്നു ആ അറിയിപ്പ്.

വാട്ട്സ്ആപ്പ്, മെസഞ്ചര്‍ പോലുള്ള നിരവധി മെസേജിങ് അപ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നിട്ടും, ചില ആളുകള്‍ ഇപ്പോഴും ഇന്‍സ്റ്റാഗ്രാമിലൂടെ ആശയവിനിമയം നടത്താനാണ് താല്‍പ്പര്യപ്പെടുന്നത്. ആശയവിനിമയം വെബ്ബിലേക്ക് എത്തിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഇമോജികള്‍, ജിഫുകള്‍ എന്നിവയും ചാറ്റിംഗ് രസകരമാക്കുന്ന നിരവധി കാര്യങ്ങളും ലഭിക്കും. മാത്രമല്ല ഇന്‍സ്റ്റാഗ്രാം നല്‍കുന്ന ഏറ്റവും വലിയ നേട്ടം മെസേജ് അയച്ചയാള്‍ ഒരു സന്ദേശം ഇല്ലാതാക്കുമ്പോള്‍ സ്വീകര്‍ത്താവിന് ഒരു അറിയിപ്പ് ലഭിക്കുമെന്നതാണ്.

വെബില്‍, ആശയവിനിമയം നടത്തുന്നത് വളരെ എളുപ്പമായിരിക്കും, എന്നതിനാല് ഇതിനു വേണ്ടിയൊരു സ്ലൈഡര്‍ ഓപ്ഷനും നല്‍കിയിട്ടുണ്ട്.

എന്നാല്‍ വെബില്‍ ലഭ്യമാകുന്ന ഇന്‍സ്റ്റാഗ്രാം ലോഗ് ഔട്ട് ചെയ്യാന്‍ എല്ലായ്പ്പോഴും ഓര്‍ക്കുക. കാരണം ആര്‍ക്കും നിങ്ങളുടെ ഡിഎമ്മുകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കുന്നതാണ്.

tick tok instagram instagram photo
Advertisment