29
Thursday September 2022
instagram

പുതിയ സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം ; പ്രായം കണ്ടുപിടിക്കാൻ ഇനി വീഡിയോ സെൽഫി മതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 27, 2022

ദില്ലി : പുതിയ സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം. പ്രായം കണ്ടുപിടിക്കാൻ ഇനി വീഡിയോ സെൽഫി മതി. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ സംവിധാനം. ഇതിനുവേണ്ടി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഈ സംവിധാനം വഴി കുട്ടികളുടെ പ്രായം പരിശോധിക്കും.

ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിർദേശം. എന്നാൽ കുട്ടികൾ ജനന തീയ്യതി മാറ്റി നല്‍കി ഈ നിർദേശം ലംഘിക്കുകയാണ്. യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൂടാതെ പ്രായപൂർത്തിയായ മൂന്ന് ഉപഭോക്താക്കള്‍ അവർ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ, സാക്ഷ്യപ്പെടുത്തുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇതാണ് പുതിയ അപേഡ്ഷനായി ഇൻസ്റ്റാഗ്രാമിൽ വരുന്നത്.

പുതിയ സംവിധാനം ഇൻസ്റ്റാഗ്രാമിൽ വരുന്നതോടെ കുട്ടികൾക്ക് പ്രായത്തിനനുയോജ്യമായ അനുഭവങ്ങൾ ഉണ്ടാകുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇൻസ്റ്റ​ഗ്രാമിന്റെ മാതൃകാസ്ഥാപനമായ മെറ്റ. നിലവിൽ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം.  കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരിലാണ് വിമർശനങ്ങൾ എല്ലാം തന്നെ.

കൗമാരക്കാരിൽ മനസികപരമായും ആരോഗ്യ പരമായും ഇന്‍സ്റ്റാഗ്രാം തെറ്റായ രീതിയിൽ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ഈ വിഷയം കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ നിന്ന് കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎസില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണങ്ങളും നടക്കുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് വീണ്ടും തിരിച്ചെടുക്കാൻ ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുടെ സഹായത്തോടെയാണ്.

ഇവരുടെ അൽ​ഗോരിതത്തിലൂടെ കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയും. അഥവാ പിഴവുകളുണ്ടായാലും ചെറിയതാകും അവ. വീഡിയോ സെൽഫി വഴി ലഭിക്കുന്ന ചിത്രങ്ങൾ പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ഉടനെ നീക്കം ചെയ്യുമെന്ന് ഇരു കമ്പനികളും ഉറപ്പുനല്‍കുന്നു.. ആറ് മുതല്‍ 12 വയസ് വരെയുള്ളവരില്‍ ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് . മ്യൂച്വല്‍ ഫോളോവര്‍മാരായുള്ള പ്രായപൂര്‍ത്തിയായ മൂന്ന് പേർക്ക് ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും.

More News

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യമാളില്‍ പുതിയ സിനിമയുടെ പ്രൊമോഷനായെത്തിയ യുവനടിമാര്‍ക്കെതിരെ അതിക്രമുണ്ടായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടി നടന്ന സ്ഥലം, നടവഴി എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി സമീപ പ്രദേശങ്ങളിലെയും ദൃശ്യങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യമാളില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു നടിമാര്‍ക്കെതിരെ […]

കോഴിക്കോട്: ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് വിനയാകുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡിനെ തുടര്‍ന്ന് സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലും അതിനേ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും കേന്ദ്ര ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. സംസ്ഥാന പോലീസ് അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിനു പുറമേ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും ഉണ്ടാകും. ഹര്‍ത്താലിനും അക്രമ സംഭവങ്ങള്‍ക്കും പിന്നിലെ ആസൂത്രണവും ഗൂഢാലോചനയുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതിലെ പ്രതികളെ കണ്ടെത്തുകയാണ് ലക്ഷ്യം. […]

പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങളാണ് പിന്നീട് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമെല്ലാം ആളുകളെ നയിക്കുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ നിസാരമാക്കി എടുക്കുകയോ മനസിലാകാതെ പോവുകയോ ചെയ്തതായിരിക്കും. ക്രമേണ അത് ജീവന് തന്നെ ഭീഷണിയായി ഉയരുകയാണ് ചെയ്യുന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിച്ചു, ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു എന്നെല്ലാം കേള്‍ക്കാറില്ലേ? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നതായും ഇപ്പോള്‍ കാണാം. നാം ഫിറ്റ്നസിന് വേണ്ടി പോകുന്നയിടങ്ങളിലെ പരിശീലകര്‍ ഡോക്ടര്‍മാരല്ല. അവരുടെ അറിവിന് പരിധികളുണ്ട്. അതിനാല്‍ തന്നെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പോകും മുമ്പ് ഹൃദയാരോഗ്യം ഉറപ്പിക്കേണ്ടത് […]

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടി യുവാവിനും മകള്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നു. ആറ് വയസുള്ള മകളുമായാണ് ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) പുഴയില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രണ്ടാമത്തെ മകള്‍ ആര്യനന്ദയോടൊപ്പം എത്തിയ ലൈജു, സ്‌കൂട്ടര്‍ റോഡരികില്‍ വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ രോഗബാധിതയായ അമ്മയെ കാണാന്‍ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലൈജു പുഴയില്‍ ചാടിയത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയമുണ്ട്.കുടുംബ […]

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കര്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയാണ് ഒന്നാം പ്രതി. ഡോളര്‍ കടത്തില്‍ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളര്‍കടത്ത് […]

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം […]

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വൻ വിമർശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ […]

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ ‘വീണ’യാണ് സമർപ്പിച്ചത്. എന്നാൽ കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ […]

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ […]

error: Content is protected !!