ന്യൂയോർക്ക് : ബോസ്റ്റണിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബസ് ഇടിച്ച് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡാറ്റാ അനലിസ്റ്റ് വിശ്വചന്ദ് കൊല്ല(47) ആണ് മരിച്ചത്. സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിൽ പോയതായിരുന്നു ഇദ്ദേഹം.
/sathyam/media/post_attachments/Vnn9rTJhyrZCWnI8WWtR.jpg)
ബോസ്റ്റണിലെ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സുഹൃത്തിനെ കൊണ്ടുപോകാൻ എത്തിയതായിരുന്നുവെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വൈകീട്ട് അഞ്ച് മണിയോടെ കൊല്ല ബി ടെർമിനലിന്റെ താഴത്തെ നിലയിൽ എത്തിയപ്പോൾ അവിടെവെച്ച് ബസ് ഇടിക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.