/sathyam/media/post_attachments/Z8cFTA20fUbcXON7kTT8.jpg)
ഫ്ലോറിഡ; ചീങ്കണ്ണിയുടെ വായിൽ നിന്ന് 2 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. നേരത്തെ കുട്ടിയുടെ അമ്മയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ സമീപത്തെ തടാകത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ടെയ്‌ലൻ മോസ്ലി എന്നാണ് കുട്ടിയുടെ പേര്. 20 വയസ്സുള്ള അമ്മ പശുൻ ജെഫറിയുടെ മൃതദേഹം കണ്ടെത്തിയതു മുതൽ ടെയ്‌ലറെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് 10 മൈൽ അകലെയുള്ള ഡെൽ ഹോംസ് പാർക്കിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ പാർക്കിനടുത്ത് ഒരു തടാകമുണ്ട്. തടാകത്തിലെ ചീങ്കണ്ണിയുടെ വായിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്.
കുട്ടിയുടെ പിതാവ് 21 കാരനായ തോമസ് മോസ്ലിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു. മറുവശത്ത് തോമസിന്റെ കൈക്ക് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us