ഗാസയിൽ വെടിനിർത്തൽ ഉടൻ. ഡൊണാൾഡ് ട്രംപ്–നെതന്യാഹു സമാധാനപദ്ധതി പ്രഖ്യാപിച്ചു. 72 മണിക്കൂറിനുള്ളിൽ തടവുകാരെയും മൃതദേഹങ്ങളെയും ഹമാസ് വിട്ടുനൽകണം. ഹമാസ് ആയുധം ഉപേക്ഷിക്കുകയും ഗാസ ഭരണത്തിൽ നിന്ന് പിന്മാറുകയും വേണം; കരാറിനെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര സമൂഹം

ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്തു തയ്യറാക്കിയ ഈ സമാധാന കരാർ തികച്ചും സ്വാഗതാർഹവും ഐതിഹാസികവുമാണെന്ന് ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളും വ്യക്തമാക്കിക്കഴിഞ്ഞു.

New Update
netanyahu and trump

ഗാസയിൽ വെടിനിർത്തൽ.. പുതിയ സമാധാനപദ്ധതിയുമായി ട്രംപും നെതന്യാഹുവും. എന്തൊക്കെയാണ് പുതിയ പ്രസ്താവനയിലെ നിബന്ധനകൾ..

Advertisment
  • ഇസ്രായേൽ,ഗാസയിൽ ഉടനടി സൈനികനടപടികൾ അവ സാനിപ്പിക്കും.. 
  • 72 മണിക്കൂറിനുള്ളിൽ ബന്ദികളാക്കിയിട്ടുള്ള ജീവിച്ചിരിക്കുന്ന 20 പേരെയും കൊല്ലപ്പെട്ട 20 പേരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനൽകണം. 
  • ഹമാസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട വ്യക്തികളുടെ മുതദേഹം കൈമാറുമ്പോൾ ഓരോ മൃതദേഹത്തിനും പകരമായി 15 ഗാസ നിവാസികളുടെ മൃതദേഹങ്ങൾ ഇസ്രായേലും കൈമാറുന്നതാണ്. 
  • ഗാസയിലെ ഭാവി സർക്കാരിൽ ഹമാസിന് സ്ഥാനമുണ്ടാകില്ല. 
  • ഹമാസ് ആയുധം ഉപേക്ഷിക്കണം. ഹമാസ് നിർമ്മിച്ച ഭൂഗർഭ തുരങ്കങ്ങളും ആയുധ നിർമ്മാണശാലകളും തകർക്കപ്പെടും. 
  • ഹമാസും ഇസ്രായേലും ഈ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിക്കുന്നതോടെ ഗാസയിലേക്ക് സഹായ സാമഗ്രികൾ അനസ്യൂതം എത്തിത്തുടങ്ങും. അമേരിക്ക അതിനു നേതൃത്വം നൽകും. 
  • കക്ഷി രാഷ്ട്രീയത്തിൽ അധിഷ്ഠിതമല്ലാത്ത ഒരു സ്വാതന്ത്ര പലസ്തീൻ കമ്മിറ്റിയാകും ഗാസയിൽ തുടർഭരണം നടത്തുക. "ബോർഡ് ഓഫ് പീസ് " എന്നായിരിക്കും ഇതിന്റെ പേര്. ഡൊണാൾഡ് ട്രമ്പ് ആയിരിക്കും ഇതിന്റെ അദ്ധ്യക്ഷൻ. 
  • ഈ സ്വാതന്ത്രഭരണസമിതിയിൽ ഹമാസിന് നേരിട്ടോ അല്ലാതെയോ ഉള്ള ഒരു പങ്കാളിത്തവും ഉണ്ടാകില്ല. 
  • അമേരിക്കയുടെ സാമ്പത്തിക വികസന പദ്ധതി പ്രകാരമാകും ഗാസയുടെ പുനർനിമ്മാണം നടക്കുക. 
  • ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുകയോ ഗാസയെ ഇസ്രായേലിന്റെ ഭാഗമാക്കുകയോ ചെയ്യില്ല. ഇസ്രായേൽ സേന ഘട്ടം ഘട്ടമായി ഗാസ വിട്ടൊഴിയും. 
  • ഗാസ നിവാസികൾക്ക്‌ അവരുടെ പഴയ സ്ഥാനങ്ങളിൽ തന്നെ വസിക്കാനും മികച്ച ഒരു ഗാസയുടെ പുനർനിർമ്മാണത്തിൽ ഭാഗമാകാനും അവസരമുണ്ടാകും.

benchamin netanyahu and donald trump

ഈ പുതിയ സമാധാനകരാറിനെ ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, തുർക്കി, ഖത്തർ, ജോർദാൻ, ഈജിപ്റ്റ് മുതലായ രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്തു തയ്യറാക്കിയ ഈ സമാധാന കരാർ തികച്ചും സ്വാഗതാർഹവും ഐതിഹാസികവുമാണെന്ന് ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളും വ്യക്തമാക്കിക്കഴിഞ്ഞു.

gaza-4

ഹമാസ് ഈ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ഇസ്രായേൽ കൈക്കൊള്ളുന്ന ഏതു തീരുമാനത്തി നൊപ്പവും തോളോടുതോൾ ചേർന്ന് അമേരിക്കയും മുന്നിലുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment