ന്യൂയോർക്ക് : മുൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഞാൻ ഭയപ്പെടുന്നില്ലെന്നും ട്രംപിനെ നഗ്നനായി ഞാൻ കണ്ടിട്ടുണ്ട് എന്നും നടി സ്റ്റോമി ഡാനിയേൽസ്. ഡോണൾഡ് ട്രംപിനെതിരെ മൊഴി നൽകുമോ എന്ന ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു സ്റ്റോമി ഡാനിയേൽസ്.
/sathyam/media/post_attachments/eY2UsKxNemQR7hAFu0zC.jpg)
‘ട്രംപിനെ നഗ്നനായി ഞാൻ കണ്ടിട്ടുണ്ട്. വസ്ത്രം ധരിച്ച അയാൾക്ക് അതിലപ്പുറം എന്നെ ഭയപ്പെടുത്താൻ കഴിയില്ല’ എന്നാണ് ബ്രിട്ടിഷ് ദിനപത്രമായ ‘ദ് ടൈംസ്’നു നൽകിയ അഭിമുഖത്തിൽ സ്റ്റോമി ഡാനിയേൽസ് പറഞ്ഞത്.
ബന്ധം പുറത്തു പറയാതിരിക്കുന്നതിന് പോൺചിത്രങ്ങളിലെ നടിയായ സ്റ്റോമി ഡാനിയേൽസിനു പണം നൽകിയെന്ന കേസിൽ ട്രംപിനെതിരെ ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയ പിറകെയാണ് സ്റ്റോമിയുടെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
കലാപത്തിനു പ്രേരിപ്പിച്ച് ട്രംപ് ഇതിനകം മരണവും നാശവും വരുത്തി കടന്നുകളഞ്ഞയാളാണെന്നു യുഎസ് കാപ്പിറ്റോൾ ആക്രമണത്തെ ചൂണ്ടിക്കാട്ടി സ്റ്റോമി ഡാനിയേൽസ് പറയുന്നു. ഇനിയുണ്ടാകാൻ പോകുന്ന കാര്യങ്ങൾ അത്തരത്തിലുള്ളതായിരിക്കും എന്നും സ്റ്റോമി അഭിപ്രായപ്പെട്ടു.